അടൂരിൽ ഗതാഗത നിയന്ത്രണം

Saturday 24 July 2021 10:23 PM IST

അടൂർ : എം. സി റോഡിൽ സെൻട്രൽ ജംഗ്ഷനിലെ ഗാന്ധി സ്മൃതി മൈതാനത്തിന് കിഴക്കുഭാഗത്തെുള്ള വൺവേയുടെ ഭാഗവും (വളവ് ഭാഗം) തിരുഹൃദയ കത്തോലിക്കാ പള്ളിയുടെ മുൻഭാഗവും ചേർന്നു വരുന്ന റോഡ് കലുങ്കു നിർമ്മിക്കുന്നതിനായി കുറുകെ മുറിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. അടൂർ സെൻട്രലിന് കിഴക്കുഭാഗത്തുനിന്നും വരുന്ന (പത്തനാപുരം, പത്തനംതിട്ട) വാഹനങ്ങൾ ഗാന്ധിസ്മൃതി മൈതാനത്തിൽ വടക്കുഭാഗത്തുകൂടി പോകണം. സെൻട്രലിന് പടിഞ്ഞാറുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മൈതാനം ചുറ്റാതെ ഗാന്ധി സ്മൃതി മൈതാനത്തിന് വശത്തുകൂടിയും കടന്നുപോകണമെന്ന് അടൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.