അനന്യയുടെ മരണം: ഡോക്ടറെ നാളെ ചോദ്യം ചെയ്യും

Sunday 25 July 2021 12:00 AM IST

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ അന്വേഷണസംഘം നാളെ ചോദ്യംചെയ്യും. അനന്യയുടെ പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ കളമശേരി മെഡിക്കൽ കോളേജിലെ വിദഗ്ദ്ധസംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ. ആശുപത്രി അധികൃതരുടെ വിശദീകരണവും ഇതോടൊപ്പം രേഖപ്പെടുത്തും. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയിലെ പോരായ്മകളടക്കം നിർണായക വിവരങ്ങൾ ഇന്നലെ പൊലീസിന് കൈമാറിയ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.

ഒരു വർഷം മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് അനന്യ പരസ്യമായി പറഞ്ഞിരുന്നു. അനന്യയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് കളമശേരി എസ്.എച്ച്.ഒ പി.ആർ സന്തോഷ് പറഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സാമൂഹികനീതി വകുപ്പും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

അനന്യയുടെ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് ജിജു ഗിരിജാരാജിനെ വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ജിജുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ജൂലായ് 20നാണ് ഇടപ്പള്ളിയിലെ ഫ്‌ളാറ്റിൽ അനന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന നിലപാടിലാണ് ട്രാൻസ്‌ജെൻഡർ സമൂഹം.

ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റു​ക​ളു​ടെ​ ​ലിം​ഗ​മാ​റ്റം
പ​ഠി​ക്കാ​ൻ​ ​വി​ദ​ഗ്ധ​ ​സ​മി​തി

തി​രു​വ​ന​ന്ത​പു​രം​:​ ​ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റു​ക​ളു​ടെ​ ​ലിം​ഗ​മാ​റ്റ​ ​ശ​സ്ത്ര​ക്രി​യ,​ ​അ​നു​ബ​ന്ധ​ ​ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ​ ​എ​ന്നി​വ​യെ​ ​സം​ബ​ന്ധി​ച്ച് ​പ​ഠ​നം​ ​ന​ട​ത്തു​ന്ന​തി​നാ​യി​ ​വി​ദ​ഗ്ധ​ ​സ​മി​തി​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്താ​ൻ​ ​ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ ​ജ​സ്റ്റി​സ് ​ബോ​ർ​ഡ് ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​അ​ന​ന്യ​കു​മാ​രു​ടെ​ ​മ​ര​ണ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​സാ​മൂ​ഹ്യ​നീ​തി​ ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു​വി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ലാ​ണ് ​യോ​ഗം​ ​ന​ട​ന്ന​ത്.
സം​സ്ഥാ​ന​ത്തെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​മാ​ത്ര​മാ​ണ് ​ലിം​ഗ​മാ​റ്റ​ ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തു​ന്ന​ത്.​ ​ഇ​തി​ന് ​ഏ​കീ​കൃ​ത​ ​മാ​ന​ദ​ണ്ഡം​ ​നി​ല​വി​ലി​ല്ല.​ ​ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റു​ക​ൾ​ക്ക് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ന​ട​പ്പാ​ക്കു​ക,​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭ​വ​ന​ ​പ​ദ്ധ​തി​യി​ൽ​ ​മു​ൻ​ഗ​ണ​നാ​ ​വി​ഭാ​ഗ​മാ​യി​ ​ഉ​ൾ​പ്പെ​ടു​ത്തു​ക​ ​എ​ന്നി​വ​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​സാ​മൂ​ഹ്യ​നീ​തി​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​റെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​സ​ർ​ക്കാ​ർ​ ​മേ​ഖ​ല​യി​ൽ​ ​ലിം​ഗ​മാ​റ്റ​ ​ശ​സ്ത്ര​ക്രി​യ​ക​ളി​ൽ​ ​പ്രാ​വീ​ണ്യ​മു​ള്ള​ ​ഡോ​ക്ട​ർ​മാ​ർ​ക്ക് ​പ​രി​ശീ​ല​നം​ ​ന​ൽ​കു​ന്ന​തും​ ​സ​മി​തി​ ​പ​രി​ശോ​ധി​ക്കും.​ ​പാ​ഠ്യ​പ​ദ്ധ​തി​യി​ൽ​ ​സെ​ക്ഷ്വ​ൽ​ ​ഓ​റി​യ​ന്റെ​ഷ​ൻ​ ​ആ​ൻ​ഡ് ​ജെ​ൻ​ഡ​ർ​ ​ഐ​ഡ​ന്റി​റ്റി​ ​വി​ഷ​യം​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ,​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പു​ക​ളോ​ട് ​ആ​വ​ശ്യ​പ്പെ​ടാ​നും​ ​തീ​രു​മാ​നി​ച്ചു.

Advertisement
Advertisement