ചുമതലയേറ്റു

Sunday 25 July 2021 12:43 AM IST

കൊച്ചി. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്‌ട് 318 സി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയൺസ് ക്ളബ്ബ് മുൻ ഡയറക്‌ടർ എ.പി.സിംഗ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക് ഗവർണർ ജെയിംസ് അദ്ധ്യക്ഷനായ ചടങ്ങിൽ ഇന്റർനാഷണൽ ഡയറക്ടർ വി.പി.നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി . ലയൺസ് ഡയറക്ടറിയുടെ പ്രകാശനം മുൻ ഇന്റർനാഷണൽ ഡയറക്ടർ ആർ. മുരുകനും വെബ്സൈറ്റിന്റെ ഉദ്ഘാടനം സാജു ആന്റണി പത്താടനും നിർവഹിച്ചു . ആർ. ജി.ബാലസുബ്രഹ്മണ്യൻ, ജോസഫ് മനോജ്, ബീന രവികുമാർ, എൽ.ആർ.രാമചന്ദ്ര വാര്യർ, തോമസ് ഫിലിപ്പ്, വി.അമർനാഥ്, എം.ജയാനന്ദ കിളിക്കാർ, സാജു .പി .വർഗീസ്, സി.ജെ.ജെയിംസ് , ജോർജ് സാജു ,രാജൻ നമ്പുതിരി കെ.ബി.ഷൈൻ കുമാർ, വി.എസ്. ജായേഷ്, സ്‌നേഹ ബിനു വർഗീസ്, സുജ മനോജ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement