സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

Sunday 25 July 2021 7:40 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാറ്റും കടൽ ക്ഷോഭവും ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബുധനാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബംഗാൾ ഉൾക്കടലിലുള്ള ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിലാണിത്. വരും ദിവസങ്ങളിൽ മദ്ധ്യ തെക്കൻ ജില്ലകളിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.