അവശനിലയിൽ വീട്ടിലെ അലമാരയിൽ കണ്ടെത്തിയ സ്ത്രീ മരിച്ചു, മരണം ആശുപത്രിയിൽ ചികിത്സയിലിരിക്കെ

Sunday 25 July 2021 11:35 AM IST

കൊല്ലം: അവശനിലയിൽ വീട്ടിലെ അലമാരയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. തൃക്കടവൂർ നീരാവിൽ ലിയോൺ അഞ്ചലീന ഡേയിൽ മണിലാൽ ജോസിന്റെ ഭാര്യ ബീയാട്രിസ് ഡോളി (58) ആണ് മരിച്ചത്.

അവശനിലയിലാണ് ഡോളിയെ വീട്ടിലെ അലമാരയിൽ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. മരണശേഷം നടത്തിയ പരിശോധനയിൽ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഡോളി അർബുദബാധിതയായിരുന്നു. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഇവർ നീരാവിൽ ജംഗ്ക്ഷന് സമീപമുള്ള വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.

അവശനിലയിലാണെന്ന വിവരമറിഞ്ഞ് ചൊവ്വാഴ്ച പൊലീസ് സ്ഥലത്തെത്തിയപ്പോൾ കണ്ടത് അടപ്പില്ലാത്ത അലമാരയുടെ തട്ടിൽ ഡോളി കിടക്കുന്നതാണ്. ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Advertisement
Advertisement