അഞ്ച് പഞ്ചായത്തുകളിൽ ടി.പി.ആർ 15ന് മുകളിൽ

Monday 26 July 2021 12:41 AM IST

ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടി

പത്തനംതിട്ട: ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ എത്തി. കൊടുമണ്ണിലാണ് ഏറ്റവും കൂടുതൽ, 20.3 ശതമാനം. കൊടുമണ്ണിൽ ഇന്നലെ മാത്രം 44 പേർക്കാണ് കൊവിഡ് ബാധിച്ചത്. കുന്നന്താനം 19.8, വടശേരിക്കര 16.5, നെടുമ്പ്രം 15.6, ഏനാദിമംഗലം 15.6 എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിലെ ഇന്നലത്തെ കൊവിഡ് നിരക്ക്. സീതത്തോട് പഞ്ചായത്തിൽ 15ശതമാനമായി.

ജില്ലയിലെ മൊത്തം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നിട്ടുണ്ട്. ഇന്നലെ 8.2 ശതമാനത്തിലെത്തി. ശനിയാഴ്ച 7.9 ശതമാനമായിരുന്നു ടി.പി.ആർ.

478 പേർക്ക് കൊവിഡ്

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 478 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ വിദേശത്തു നിന്നു വന്നതും, ഒരാൾ മറ്റു സംസ്ഥാനത്തു നിന്നു വന്നതും 475 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ജില്ലയിൽ ഇതുവരെ ആകെ 1,27,702 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 120193 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 455 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 121951 ആണ്.
ജില്ലക്കാരായ 4980 പേർ ചികിത്സയിലാണ്.

Advertisement
Advertisement