വാക്സിൻ ലഭിക്കാതെ മുലയൂട്ടുന്ന അമ്മമാർ

Monday 26 July 2021 12:04 AM IST

പത്തനംതിട്ട : ഗർഭിണികൾക്ക് കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചെങ്കിലും മുലയൂട്ടുന്ന അമ്മമാർക്കുള്ള വാക്സിനേഷൻ വൈകുന്നു. ഇവരെ പതിനെട്ട് വയസിനു മുകളിലുള്ളവർക്കൊപ്പം വാക്സിനെടുപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുൻപ് രണ്ട് വയസുവരെയുള്ള കുട്ടികളുള്ള അമ്മമാർക്ക് വാക്സിൻ എടുക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. വാക്സിൻ ക്ഷാമം രൂക്ഷമായതോടെ കുറച്ചു പേരിലേക്ക് മാത്രം ഇതുഒതുങ്ങി.

ജില്ലയിൽ ഒരു മാസം അഞ്ഞൂറ് മുതൽ ആയിരം വരെ ജനനം നടക്കുന്നുണ്ട്. ഡിസംബറിൽ വാക്സിൻ വിതരണം ആരംഭിച്ചപ്പോൾ മുതിർന്ന പൗരൻമാർക്കും കൊവിഡ് പ്രതിരോധ പ്രവർത്തകർക്കും ആയിരുന്നു മുൻഗണന. ആ മാസങ്ങളിൽ ഗർഭിണികളായിരുന്ന നിരവധിപേർക്ക് ഇതുവരെ വാക്സിൻ ലഭിച്ചിട്ടില്ല.

" ഹൈ റിസ്കിൽ ഉൾപ്പെടുത്തിയതിനാൽ ഗർഭിണികൾക്ക് മാത്രമാണ് പരിഗണനയുള്ളത്. മറ്റുള്ളവരെല്ലാം പതിനെട്ട് വയസിന് മുകളിലുള്ള ഗണത്തിലാണ് ഉൾപ്പെടുക. പാലിയേറ്റീവ് രോഗികളിൽ ആദ്യ ഡോസ് 93 ശതമാനവും രണ്ടാം ഡോസ് 60 ശതമാനവും പൂർത്തിയായിട്ടുണ്ട്. "

ഡോ. എ.എൽ ഷീജ

(ഡി.എം.ഒ)

Advertisement
Advertisement