കരുതണം,​ അകന്നിട്ടില്ല

Monday 26 July 2021 12:02 AM IST

കോഴിക്കോട്: നിയന്ത്രണങ്ങളും പരിശോധനകളും മുറപോലെ നടക്കുമ്പോഴും ഭീഷണിയായി ജില്ലയിൽ കൊവിഡ് രോഗികൾ കുത്തനെ കൂടുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി ഉയരുകയാണ്. 2379 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 14.85 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 2354 പേർ രോഗബാധിതരായി. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാല് പേർക്കും ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. 16238 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2299 പേർ കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് 21041 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. 46369 പേരാണ് നിരീക്ഷണത്തിലുളളത്.

 ഉറവിടം വ്യക്തമല്ലാത്തവർ

ചക്കിട്ടപ്പാറ 1, ചാത്തമംഗലം 1, എടച്ചേരി 3, ഫറോക്ക് 2, കടലുണ്ടി 3, കുറ്റ്യാടി 1, മടവൂർ 1, നരിപ്പറ്റ 2, നൊച്ചാട് 1, ഒളവണ്ണ 2, പെരുമണ്ണ 2, തൂണേരി 1.


 സമ്പർക്കം

കോഴിക്കോട്‌ കോർപ്പറേഷൻ 307, അരിക്കുളം 12, അത്തോളി 25, ആയഞ്ചേരി 2, അഴിയൂർ 55, ബാലുശ്ശേരി 35, ചക്കിട്ടപ്പാറ 22, ചങ്ങരോത്ത് 23, ചാത്തമംഗലം 50, ചെക്ക്യാട് 19, ചേളന്നൂർ 31, ചേമഞ്ചേരി 20, ചെങ്ങോട്ട്കാവ് 7, ചെറുവണ്ണൂർ 15, ചോറോട് 42, എടച്ചേരി 7, ഏറാമല 33, ഫറോക്ക് 34, കടലുണ്ടി 30, കക്കോടി 44, കാക്കൂർ 16, കാരശ്ശേരി 47, കട്ടിപ്പാറ 5, കാവിലുംപാറ 8, കായക്കൊടി 40, കായണ്ണ 16, കീഴരിയൂർ 39, കിഴക്കോത്ത് 36, കോടഞ്ചേരി 18, കൊടിയത്തൂർ 25, കൊടുവള്ളി 51, കൊയിലാണ്ടി 63, കുടരഞ്ഞി 14, കൂരാച്ചുണ്ട് 8, കൂത്താളി 14, കോട്ടൂർ 14, കുന്ദമംഗലം 45, കുന്നുമ്മൽ 20, കുരുവട്ടൂർ 22, കുറ്റ്യാടി 10, മടവൂർ 15, മണിയൂർ 21, മരുതോങ്കര 14, മാവൂർ 25, മേപ്പയ്യൂർ 16, മൂടാടി 27, മുക്കം 27, നാദാപുരം 22, നടുവണ്ണൂർ 26, നൻമണ്ട 14, നരിക്കുനി 11, നരിപ്പറ്റ 19, നൊച്ചാട് 21, ഒളവണ്ണ 92, ഓമശ്ശേരി 46, ഒഞ്ചിയം 24, പനങ്ങാട് 12, പയ്യോളി 46, പേരാമ്പ്ര 35, പെരുമണ്ണ 44, പെരുവയൽ 35, പുറമേരി 15, പുതുപ്പാടി 25, രാമനാട്ടുകര 14, തലക്കുളത്തൂർ 47, താമരശ്ശേരി 26, തിക്കോടി 47, തിരുവള്ളൂർ 16, തിരുവമ്പാടി 21, തൂണേരി 14, തുറയൂർ 10, ഉള്ള്യേരി 27, ഉണ്ണികുളം 72, വടകര 50, വളയം 6, വാണിമേൽ 13, വേളം 20, വില്യാപ്പള്ളി 15.

Advertisement
Advertisement