വൈസ് ചാൻസലറെ അപമാനിക്കാനുള്ള നീക്കം അപലപനീയം: എ.കെ.പി.സി.ടി.എ

Monday 26 July 2021 12:00 AM IST

തിരുവനന്തപുരം: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവാർന്ന പ്രവർത്തന ശൈലി കൈവരിച്ചിരിക്കുന്ന എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയെ അപമാനിക്കാനുള്ള തത്പര കക്ഷികളുടെ നീക്കത്തിൽ എ.കെ.പി.സി.ടി.എ പ്രതിഷേധിച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ വൈസ് ചാൻസലർമാരുടെ യോഗം ചേർന്ന് തീരുമാനിച്ച പൊതുനയമനുസരിച്ചാണ് സർവകലാശാലകൾ പരീക്ഷാക്രമം തയാറാക്കിയത്.
ഒന്നാം വർഷ എൻജിനിയറിംഗ് പ്രവേശനനടപടികൾക്ക് തുടക്കം കുറിച്ചിരിക്കുന്ന സാഹചര്യത്തിൽ നടക്കുന്ന കുപ്രചരണങ്ങൾ അന്യസംസ്ഥാന ലോബിയെ സഹായിക്കാനാണോ എന്നു സംശയിക്കുന്നു. വരുംതലമുറയുടെ ഭാവി മുന്നിൽക്കണ്ട് തീരുമാനങ്ങളെടുക്കുന്ന വൈസ് ചാൻസലർക്കും സർവകലാശാലയ്ക്കും സംരക്ഷണം നൽകാൻ ചാൻസലറും സർക്കാരും അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് എ.കെ.പി.സി.ടി.എ പ്രസിഡന്റ് ഡോ.ജോജി അലക്സ്, ജനറൽ സെക്രട്ടറി ഡോ. സി. പത്മനാഭൻ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Advertisement
Advertisement