ഇഖ്‌റ ആശുപത്രിയിൽ ഇഖ്‌റ സെന്റർ ഫോർ ഇമ്മ്യൂണോജെനിറ്റിക്സിന് തുടക്കം

Monday 26 July 2021 3:52 AM IST

 മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു

കോഴിക്കോട്: മലബാർ ഗ്രൂപ്പിന്റെ സാമ്പത്തിക സഹായത്തോടെ ഇഖ്‌റ ആശുപത്രിയിൽ ആരംഭിച്ച ഇഖ്‌റ സെന്റർ ഫോർ ഇമ്മ്യൂണോജെനിറ്റിക്‌സിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിൽ നിർവഹിച്ചു. അത്യാധുനിക ന്യൂജനറേഷൻ സീക്വൻസിംഗ് സംവിധാനങ്ങളോട് കൂടിയ ലാബോറട്ടറിയാണ് ഇഖ്‌റ സെന്റർ ഫോർ ഇമ്മ്യൂണോജെനിറ്റിക്‌സ്. വ്യക്തികളുടെ ജീവിതശൈലി അടിസ്ഥാനമാക്കി രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി ചികിത്സ നിർണയിക്കാൻ സഹായിക്കുന്നതാണ് സംവിധാനം.

ആശുപത്രിയിലെ ഇഖ്‌റ കിഡ്‌നി കെയർ ആൻഡ് റിസർച്ച് സെന്ററിലാണ് ഇഖ്‌റ സെന്റർ ഫോർ ഇമ്മ്യൂണോജെനിറ്റിക്‌സും പ്രവർത്തിക്കുക. സാധാരണക്കാർക്ക് ചുരുങ്ങിയ ചെലവിൽ ആധുനിക ചികിത്സ ലഭ്യമാക്കാൻ ജെ.ഡി.ടി ഇസ്‌ലാമിന്റെ നേതൃത്വത്തിലുള്ള ഇഖ്‌റ ആശുപത്രിക്ക് കഴിയുന്നുണ്ടെന്നും ഇതു മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ജെ.ഡി.ടി ഇസ്‌ലാം പ്രസിഡന്റ് സി.പി. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഇഖ്‌റ സെന്റർ ഫോർ ഇമ്മ്യൂണോജെനിറ്റിക്‌സിലെ തിയേറ്റർ കോംപ്ളക്‌സിന്റെ ഉദ്ഘാടനം എം.കെ. രാഘവൻ എം.പി. നിർവഹിച്ചു.

ഇഖ്‌റ കിഡ്‌നി കെയർ ആൻഡ് റിസർച്ച് സെന്ററിലെ ട്രാൻസ്‌പ്ളാന്റ് തിയേറ്റർ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മലബാർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ അർഹർക്ക് സൗജന്യ കൊവിഡ് വാക്‌സിനേഷൻ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് നിർവഹിച്ചു. കോർപ്പറേഷൻ കൗൺസിലർ എം.എൻ. പ്രവീൺ,

അടുത്തവർഷം 100-ാം വാർഷികം ആഘോഷിക്കുന്ന ജെ.ഡി.ടി, പൊതുജനങ്ങളിൽ നിന്നും പൂർവവിദ്യാർത്ഥികളിൽ നിന്നും പണം സമാഹരിച്ച് മെഡിക്കൽ കോളേജും എൻജിനിയറിംഗ് കോളേജും ആരംഭിക്കണമെന്നും കോഴിക്കോടിനെ ആരോഗ്യ-വിദ്യാഭ്യാസ ഹബ്ബാക്കണമെന്നും എം.പി. അഹമ്മദ് പറഞ്ഞു. ഇഖ്‌റ ഹോസ്‌പിറ്റൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ.പി.സി. അൻവർ, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്‌ടർ ഡോ. ഇദ്‌രിസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്റർനാഷണൽ മാനേജിംഗ് ഡയറക്‌ടർ ഷംലാൽ അഹമ്മദ് എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement