ടോക്യോ ഒളിമ്പിക്‌സ്; ഫെൻസിങ്ങിൽ ഇന്ത്യയുടെ ഭവാനി ദേവിയ്ക്ക് ആദ്യ റൗണ്ടിൽ ജയം

Monday 26 July 2021 7:19 AM IST

ടോക്യോ: ഒളിമ്പിക്‌സ് വനിതാ വിഭാഗം ഫെൻസിങ്ങിൽ ഇന്ത്യയുടെ ഭവാനി ദേവിയ്ക്ക് ആദ്യ റൗണ്ടിൽ ജയം. ടുണീഷ്യൻ താരം നദി ബെൻ അസീസിനെയാണ് തോൽപിച്ചത്. 15-3 എന്ന സ്‌കോറിനാണ് ഭവാനി ദേവിയുടെ വിജയം. വെറും ആറ് മിനിട്ട് മാത്രമാണ് മത്സരം നീണ്ടുനിന്നത്.

ആദ്യ റൗണ്ടില്‍ 8–0ത്തിന് ഭവാനി ദേവി മുന്നിലെത്തിയിരുന്നു. രണ്ടാം റൗണ്ടില്‍ മാത്രമാണ് നദി ബെന്നിന് പോയിന്റ് നേടാന്‍ സാധിച്ചത്. ഈ വിഭാഗത്തില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് ഭവാനി ദേവി.