സംസ്ഥാനത്ത് ഇന്നലെ 11,586 കൊവിഡ് രോഗികൾ, മരണം 135

Tuesday 27 July 2021 12:15 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 11,586 പേർ കൂടി രോഗബാധിതരായി. 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. 10.59 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 135 മരണവും റിപ്പോർട്ട്ചെയ്‌തു. ഇതോടെ ആകെ മരണം 16,170 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 10,943 പേർ സമ്പർക്കരോഗികളാണ്. 534 പേരുടെ ഉറവിടം വ്യക്തമല്ല. 45 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 64 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 14,912 പേർ രോഗമുക്തി നേടി.