ഓക്സിജൻ കോൺസൻട്രേറ്റർ നൽകി

Tuesday 27 July 2021 12:31 AM IST

കോന്നി : ആന്റോ ആന്റണി എം.പിയുടെ കൊവിഡ് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി ബ്ലോക്ക് പഞ്ചായത്തിന് നൽകിയ ഓക്സിജൻ കോൺസൻട്രേറ്റർ പ്രമാടം പഞ്ചായത്തിലെ വി.കോട്ടയം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ജിജി സജി അദ്ധ്യക്ഷത വഹിച്ചു.

പ്രമാടം ഗ്രാമ പഞ്ചാത്ത് പ്രസിഡന്റ് എൻ.നവനീത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ദേവകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ആർ.പ്രമോദ്, പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രസീത രഘു, ഹരികൃഷ്ണൻ, ഡോ.ഷെറിൻ, കെ.വിശ്വംഭരൻ, ജോസ് പനച്ചിക്കൽ, ജ്യോതിഷ് വി. കോട്ടയം എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement