തീരദേശ കപ്പൽ ഗതാഗതം പുനരാരംഭിച്ചു

Monday 26 July 2021 11:02 PM IST

തിരുവനന്തപുരം : ഇടയ്ക്കു വച്ച് തടസപ്പെട്ട തീരദേശ കപ്പൽ ഗതാഗതം പുനരാരംഭിച്ചതായി മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയെ അറിയിച്ചു. നിലവിൽ കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള തീരദേശ കപ്പൽ ചരക്കു ഗതാഗതമാണ് പുനരാരംഭിച്ചത്. പദ്ധതി കൊല്ലത്തേക്കും നീട്ടുന്നതിനുള്ള നടപടി സ്വീകരിക്കും. കോവളം- കന്യാകുമാരി സീ റൂട്ടിൽ ഹൈ സ്പീഡ് ഫെറി സർവിസിന്റെ സാദ്ധ്യതാപഠനം സംബന്ധിച്ച നാറ്റ്പാക്ക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുടെ സാങ്കേതിക -സാമ്പത്തിക വശങ്ങൾ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisement
Advertisement