ഇ​ല​ക്ട്രീ​ഷ്യ​നാ​യി​ ​ബി​ജു​ ​'​വേ​ഷ​മി​ട്ടു​' , ര​ണ്ടാം​ക്ലാ​സു​കാ​ര​ന്റെ വീട്ടിൽ ഇനിയെത്തും വൈ​ദ്യു​തി​ ​വെളിച്ചം

Tuesday 27 July 2021 12:02 AM IST
എം.എം.പറമ്പ് പനങ്ങാട് വെസ്റ്റ് എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥിയുടെ വീട്ടിൽ ബിജു രാജഗിരി ഇലകട്രിക് ജോലിയിൽ

ബാലുശ്ശേരി: അരങ്ങിലെ വേഷമഴിച്ച് ബിജു രാജഗിരിയെന്ന നാടകക്കാരൻ ഇലക്ട്രീഷ്യനായി മണ്ണിലിറങ്ങിയപ്പോൾ വെളിച്ചം പരന്നത് രണ്ടാം ക്ലാസുകാരന്റെ വീട്ടിൽ. എം.എം.പറമ്പ് പനങ്ങാട് വെസ്റ്റ് എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥിയുടെ വീട്ടിലാണ് വൈദ്യുതി വെളിച്ചം പരത്താൻ ബിജു ജീവിത മേഷമണിഞ്ഞത്.

അഭിനയത്തിൽ മാത്രമല്ല ജീവിതത്തിലും ബിജു രാജഗിരിയെന്ന നാടക പ്രവർത്തകൻ അണിയുന്ന നന്മയുടെ വേഷം എത്രയോ വട്ടം സമൂഹത്തിന്റെ കൈയടി നേടിയിട്ടുണ്ട്. സ്കൂളിലെ നിർദ്ധനരായ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി മൊബൈൽ ഫോണും പഠനോപകരണങ്ങളും കൈമാറിയപ്പോഴാണ് ഒരു വിദ്യാർത്ഥിയുടെ വീട്ടിൽ വൈദ്യുതിയില്ലെന്ന കാര്യം സ്കൂൾ അധികൃതരും പി.ടി.എയും അറിയുന്നത്. മൊബൈൽ ചാർജ് ചെയ്യാൻ വീട്ടിൽ വൈദ്യുതിയില്ലെന്ന് വിദ്യാർത്ഥി പറഞ്ഞത് അറിഞ്ഞതോടെ എസ്.എസ്.ജി കൺവീനറായ ബിജു രാജഗിരി വയറിംഗ് ജോലി ഏറ്റെടുക്കുകയായിരുന്നു. നടൻ, സംവിധായകൻ എന്നതുപോലെ ഇലക്ട്രീഷ്യൻ ജോലിയും തനിക്ക് വഴങ്ങുമെന്ന് നേരത്തെ തെളിയിച്ച ബിജുവിന് ഇതൊരു ടാസ്ക്കായിരുന്നില്ല.

കുട്ടിയുടെ വീട്ടുകാർ കരുതി വെച്ച ചെറിയ തുകയോടൊപ്പം ബിജുവിന്റെയും സ്കൂൾ അധികൃതരുടെയും സഹായത്തോടെയാണ് വയറിംഗ് പൂർത്തിയാക്കിയത്. പേപ്പറുകൾ ശരിയായാൽ വൈകാതെ വൈദ്യുതി നൽകാമെന്ന് കെ.എസ്.ഇ.ബിയും അറിയിച്ചിട്ടുണ്ട്.

Advertisement
Advertisement