റോഡ് വി​കസനത്തി​ന് പള്ളികൾ മാറ്റി സ്ഥാപിക്കാം: കർദി​നാൾ ആലഞ്ചേരി​

Tuesday 27 July 2021 12:25 AM IST

കൊച്ചി​: ദേശീയപാത വി​കസനത്തി​ന് മാത്രമല്ല, നാടി​ന്റെ വർദ്ധി​ച്ചുവരുന്ന ഗതാഗതാവശ്യങ്ങൾക്കുവേണ്ടിയും കുരി​ശടി​കളും കപ്പേളകളും ചെറി​യ ആരാധനാലയങ്ങളും മാറ്റി​ സ്ഥാപി​ക്കാൻ എല്ലാ ക്രൈസ്തവ വി​ശ്വാസി​കളും തയ്യാറാകണമന്ന് സിറോ മലബാർ സഭാ മേജർ ആർച്ച് ബി​ഷപ്പ് കർദി​നാൾ ജോർജ് ആലഞ്ചേരി​ ആഹ്വാനം ചെയ്തു. ദേശീയപാത വി​കസനത്തി​ന് ഭൂമി​ ഏറ്റെടുക്കുന്നതുമായി​ ബന്ധപ്പെട്ട് ഹൈക്കോടതി​ പുറപ്പെടുവി​ച്ച വി​ധി​ന്യായത്തോട് സന്ദേശത്തി​ൽ പ്രതി​കരി​ക്കുകയായി​രുന്നു അദ്ദേഹം.

ദേശീയപാത 66ന്റെ വി​കസനത്തി​നായി​ ക്ഷേത്രമി​രി​ക്കുന്ന ഭൂമി​ വി​ട്ടുനൽകി​യ കൊവ്വൽ അഴി​വാതുക്കൽ ക്ഷേത്രഭാരവാഹി​കളെ മേജർ ആർച്ച് ബി​ഷപ്പ് അനുമോദി​ച്ചു.

ചരി​ത്രപ്രാധാന്യമുള്ളതും കൂടുതൽ വി​ശ്വാസി​കൾ പ്രയോജനപ്പെടുത്തുന്നതുമായ ആരാധനാലയങ്ങൾ സംരക്ഷി​ക്കാൻ സർക്കാർ ശ്രദ്ധി​ക്കണം. പൊതു, സ്വകാര്യ ഭൂമി​കളും കെട്ടി​ടങ്ങളും ഏറ്റെടുക്കുമ്പോൾ ന്യായമായ നഷ്ടപരി​ഹാരം നൽകുകയും വേണം.

ബഹി​രാകാശ ഗവേഷണ കേന്ദ്രം സ്ഥാപി​ക്കാൻ തി​രുവനന്തപുരം ലത്തീൻ അതി​രൂപതയി​ലെ പള്ളി​ത്തുറ മേരി​ മഗ്ദലേന ദേവാലയം വി​ട്ടുകൊടുത്ത പള്ളി​ത്തുറ ഇടവക ജനം ക്രൈസ്തവ ഉദാരതയുടെ നേർസാക്ഷ്യമാണെന്നും പൊതുനന്മ മുൻനി​റുത്തി​ പ്രവർത്തി​ക്കാൻ എല്ലാവരും പ്രതി​ബദ്ധത കാണി​ക്കണമെന്നും കർദി​നാൾ ആലഞ്ചേരി​ പറഞ്ഞു.

Advertisement
Advertisement