പ്ളസ്ടു പരീക്ഷാ ഫലം നാളെ പ്രസിദ്ധീകരിക്കും
Tuesday 27 July 2021 6:18 PM IST
തിരുവനന്തപുരം: പ്ളസ് ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. സര്‍ക്കാരിന്‍റെ വിവിധ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും. നാലരലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കൊവിഡ് വ്യാപനം രൂക്ഷമായപ്പോഴാണ് പരീക്ഷയും പ്രാക്ടിക്കലും പൂർത്തിയായത്. മൂല്യനിർണയവും ടാബുലേഷനും റെക്കോഡ് സമയത്തിലാണ് വിദ്യാഭ്യാസ വകുപ്പ് പൂർത്തീകരിച്ചത്.