എൻജിനീയറിംഗ് പരീക്ഷ ഹൈക്കോടതി റദ്ദാക്കി, നടപടി വിദ്യാർത്ഥികളുടെ ഹർജി പരിഗണിച്ച്
Tuesday 27 July 2021 7:09 PM IST
കൊച്ചി: സാങ്കേതിക സർവകലാശാല നടത്തിയ എൻജിനീയറിംഗ് പരീക്ഷ ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ ദിവസം നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകളാണ് റദ്ദാക്കിയത്. നടത്തിയ മൂന്നുപരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.പരീക്ഷകൾ കൊവിഡ് മാനദണ്ഡം പാലിച്ചല്ല നടത്തിയത് എന്ന വിദ്യാർത്ഥികളുടെ ഹർജി പരിഗണിച്ചാണ് കോടതി നടപടി സ്വീകരിച്ചത്.
നാളെ നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചതായി സാങ്കേതിക സർവകലാശാല അറിയിച്ചു. ഉത്തരവ് കിട്ടിയശേഷം അപ്പീൽ നൽകുമെന്നും സർവകലാശാല വ്യക്തമാക്കി.