അഞ്ചു ലക്ഷം ഡോസ് കൊവീഷീൽഡ് ഇന്നെത്തും
തിരുവനന്തപുരം : വാക്‌സിൻ സ്റ്രോക്ക് പൂർണമായും തീർന്ന സംസ്ഥാനത്ത് ഇന്ന് അഞ്ചു ലക്ഷം ഡോസ് കൊവീഷീൽഡ് എത്തും. എറണാകുളത്ത് എത്തിച്ച് എല്ലാ റീജിയണുകളിലേക്കും വിതരണം ചെയ്യും. രണ്ടു ദിവസത്തിനുള്ളിൽ മുഴുവനും വിതരണം ചെയ്യാൻ പ്രത്യേക പദ്ധതിയും ആരോഗ്യവകുപ്പ് തയ്യാറാക്കി. ഇതിന് ഇന്ന് രാവിലെ ആരോഗ്യ സെക്രട്ടറി അനുമതി നൽകിയ ശേഷം ഓൺലൈൻ സ്ലോട്ടുകൾ തുറക്കും.
തിരുവനന്തപുരം, കൊല്ലം ഉൾപ്പെടെയുള്ള ജില്ലകളിൽ കഴിഞ്ഞ രണ്ടു ദിവസമായി സർക്കാർ കേന്ദ്രങ്ങളിൽ വാക്‌സിനില്ല. അതേസമയം എല്ലാ ജില്ലകളിലും സ്വകാര്യ ആശുപത്രികളിൽ വാക്‌സിനേഷൻ നടന്നു. സംസ്ഥാനത്തിന് അനുവദിച്ച 10 ലക്ഷം ഡോസ് വാക്‌സിൻ കെട്ടിക്കിടക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞതിന് പിന്നാലെ സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെട്ടിരുന്ന വാക്‌സിൻ അനുവദിച്ചു. കൂടാതെ ശനിയാഴ്ച നാലര ലക്ഷത്തിലധികം പേർക്ക് വാക്‌സിനും നൽകി. ഇതോടെയാണ് ക്ഷാമമുണ്ടായത്.