എൻ.ആർ. സുധർമ്മദാസിന് ലളിതകലാ അക്കാഡമി ഗ്രാന്റ്
Wednesday 28 July 2021 12:00 AM IST
കൊച്ചി: കേരള ലളിതകലാ അക്കാഡമിയുടെ 2020-21 വർഷത്തെ ഫോട്ടോഗ്രഫി - കാർട്ടൂൺ ഏകാംഗപ്രദർശനത്തിന് കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസിനെ തിരഞ്ഞെടുത്തു. ബിജു .എസ്.എസ്, ഡി. മനോജ്, ബോണി .കെ.ആർ, മധുരാജ്, ബഷീർ, അമ്പിളി പ്രവ്ദ, ശ്രീജിത് .ഇ.കെ, വിനോദ് അത്തോളി, ഹരിഹരൻ.എസ് എന്നിവരെ ഫോട്ടോഗ്രഫി വിഭാഗത്തിലും, പി.എസ്. ബാനർജി, മുഹമ്മദ് കുട്ടി, സുനിൽ പങ്കജ്, പ്രതാപൻ പുളിമാത്ത് എന്നിവരെ കാർട്ടൂൺ പ്രദർശനത്തിനും തിരഞ്ഞെടുത്തിട്ടുണ്ട്.
ഇവർക്ക് പ്രദർശനം സംഘടിപ്പിക്കുന്നതിന് 50,000 രൂപ വ്യക്തിഗത ഗ്രാന്റ് ലഭിക്കും. അക്കാഡമി ആർട്ട് ഗാലറി സൗജന്യമായി ഉപയോഗിക്കാം.