അങ്ങാടിപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷം

Wednesday 28 July 2021 12:01 AM IST
അ​ങ്ങാ​ടി​പ്പു​റ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക്

പെ​രി​ന്തൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തിൽ കൊവി​ഡ് ക​ഴി​ഞ്ഞ ദി​വ​സം സെ​ഞ്ച്വ​റി ക​ട​ന്നു. തി​ങ്ക​ളാ​ഴ്​ച​യോ​ടെ മൊ​ത്തം 477 രോ​ഗി​കൾ ആ​യി. കു​ട്ടി​കൾ 58, വൃദ്ധർ 44, ഗർ​ഭി​ണി​കൾ 4 പേ​രും ഉൾ​പെ​ടു​ന്നു. 6,10,20 വാർ​ഡു​ക​ളി​ലാ​ണ് വ്യാപനം രൂ​ക്ഷം. 20​ വാർ​ഡിൽ 46 രോ​ഗി​ക​ളാ​ണ് ഉ​ള്ള​ത്. പു​തി​യ ക​ണ​ക്കു​കൾ കൂ​ടി പു​റ​ത്തുവ​രു​മ്പോൾ വ്യാപനം കൂടുമോയെന്ന ആശങ്ക ശക്തമാണ്. നി​ല​വിൽ ഡി കാ​റ്റ​ഗ​റി​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത്. വ്യാപനം കൂടുമ്പോഴും അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ഗതാഗത തിരക്ക് കൂടുകയാണ്. വാഹനങ്ങളുടെ നീണ്ട നിര പല സമയങ്ങളിലും ഇവിടെ അനുഭവപ്പെടാറുണ്ട്.

Advertisement
Advertisement