കൂടുതൽ വാക്‌സിൻ ആവശ്യപ്പെടും: മുഖ്യമന്ത്രി, ആർ.ടി.പി.സി.ആർ റിസൾട്ട് വേണ്ട

Wednesday 28 July 2021 1:00 AM IST

തിരുവനന്തപുരം: ഓണത്തിന് മുമ്പ് കൂടുതൽ വാക്‌സിൻ കേന്ദ്ര സർക്കാരിനോട് സംസ്ഥാനം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്‌സിൻ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീർക്കും. നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും കൊവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം റെക്കോഡ് വേഗത്തിൽ വാക്‌സിൻ കൊടുത്തു തീർക്കാൻ കഴിഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യത്തിന് വാക്‌സിൻ ലഭ്യമായാൽ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നൽകാൻ ശ്രമിക്കും. വാക്‌സിൻ എടുക്കാൻ വരുന്നവർ ആർ.ടി.പി.സി.ആർ ടെസ്റ്റ് റിസൾട്ട് കരുതേണ്ടതില്ല.

വാക്‌സിനേഷൻ നടപടികൾ ഫലപ്രദമാക്കാൻ തദ്ദേശ സ്വയം ഭരണം, ആരോഗ്യം, റവന്യൂ, പൊലീസ് വകുപ്പുകൾ കൂട്ടായി ഇടപെടണം. വികേന്ദ്രീകൃതമായി തദ്ദേശ സ്വയംഭരണ തലത്തിൽ വാക്‌സിൻ കൊടുക്കുന്നതാണ് നല്ലത്. നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് വാക്‌സിൻ നൽകാനാകണം. തുണിക്കടകൾ കർശനമായ കൊവിഡ് പ്രേട്ടോകോൾ പാലിച്ച് തുറക്കുന്ന കാര്യം ആലോചിക്കും. വാക്‌സിനേറ്റ് ചെയ്ത നിശ്ചിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച് കട ഉടമകൾ അതിനുള്ള ക്രമീകരണം ഉണ്ടാക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കണം. പ്രേട്ടോകോൾ ലംഘനം ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

നീറ്റ് പരീക്ഷക്ക് ഫോട്ടോ ആവശ്യമായതിനാൽ ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ സ്റ്റുഡിയോകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും.വൊക്കേഷണൽ പരിശീലന സ്ഥാപനങ്ങൾ പഠിതാക്കളെ കൊണ്ട് വരാതെ തുറക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക​ള​ക്ട​ർ​മാ​രു​ടെ​ ​ഉ​ത്ത​ര​വ് ​പി​ൻ​വ​ലി​ച്ചു​. വാ​ക്‌​സി​നെ​ടു​ക്കാൻ നെ​ഗ​റ്റീ​വ് ​ആ​കേ​ണ്ട

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് ​കൊ​വി​ഡ് ​വാ​ക്‌​സി​നേ​ഷ​ന് ​നെ​ഗ​റ്റീ​വ് ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​ ​ആ​വ​ശ്യ​മി​ല്ല.​ ​ക​ണ്ണൂ​രും​ ​കാ​സ​ർ​കോ​ടും​ ​വാ​ക്‌​സി​നേ​ഷ​ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വേ​ണ​മെ​ന്ന​ ​ജി​ല്ല​ക​ള​ക്ട​ർ​മാ​രു​ടെ​ ​ഉ​ത്ത​ര​വ് ​ഇ​റ​ങ്ങി​യ​തോ​ടെ​ ​ആ​ശ​ങ്ക​ ​പ​ര​ന്നി​രു​ന്നു.​ ​ജി​ല്ല​ക​ളി​ൽ​ ​പ​രി​ശോ​ധ​ന​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​ക​ള​ക്ട​ർ​മാ​ർ​ ​സ്വ​മേ​ധ​യാ​ ​ഇ​റ​ക്കി​യ​ ​ഉ​ത്ത​ര​വ് ​നി​ല​നി​ൽ​ക്കി​ല്ലെ​ന്ന​ ​വി​മ​ർ​ശ​നം​ ​ഉ​യ​ർ​ന്ന​തോ​ടെ​ ​അ​ത് ​പി​ൻ​വ​ലി​ച്ചു. അ​തേ​സ​മ​യം​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ​സ​മീ​പം​ ​ആ​ന്റി​ജ​ൻ​ ​പ​രി​ശോ​ധ​ന​ ​അ​ന്നേ​ദി​വ​സം​ ​ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ൽ​ ​വാ​ക്‌​സി​നെ​ടു​ക്കാ​ൻ​ ​എ​ത്തു​ന്ന​വ​രെ​ ​അ​വി​ടേ​ക്ക് ​അ​യ​യ്ക്കാ​റു​ണ്ട്.​ ​ജ​ന​ങ്ങ​ൾ​ ​പൊ​തു​വേ​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​മു​ഖ​ത​ ​കാ​ട്ടു​ന്നു​ ​എ​ന്ന​ ​കാ​ര​ണ​ത്താ​ലാ​ണ് ​ഇ​ത്ത​ര​മൊ​രു​ ​നി​ർ​ദേ​ശം​ ​ന​ൽ​കു​ന്ന​തെ​ന്നാ​ണ് ​ആ​രോ​ഗ്യ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​യു​ന്ന​ത്.​ ​അ​ടു​ത്തി​ടെ​ ​കൂ​ട്ട​പ്പ​രി​ശോ​ധ​ന​യ്ക്ക് ​സ​ർ​ക്കാ​ർ​ ​നി​ർ​ദേ​ശം​ ​ന​ൽ​കി​യി​രു​ന്നു.​ ​അ​തി​ൽ​ ​എ​ണ്ണം​ ​കൂ​ട്ടാ​നാ​ണ് ​വാ​ക്‌​സി​നെ​ടു​ക്കാ​നെ​ത്തി​യ​വ​രെ​യും​ ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​രാ​ക്കി​യ​ത്. മേ​യ് 19​ന് ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി​ ​ഇ​റ​ക്കി​യ​ ​മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ​ ​വാ​ക്സി​നേ​ഷ​നു​ ​മു​ൻ​പ് ​ആ​ന്റി​ജ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​ന​ ​ആ​വ​ശ്യ​മി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.​ ​ഇ​ത് ​നി​ല​നി​ൽ​ക്കെ​ ​സം​സ്ഥാ​ന​ത്തി​ന് ​സ്വ​ന്തം​ ​തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വി​ല്ല.

കാ​യി​ക​ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ​മു​ൻ​ഗ​ണന

തി​രു​വ​ന​ന്ത​പു​രം​:18​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​വ​രു​ടെ​ ​വി​ഭാ​ഗ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​കാ​യി​ക​താ​ര​ങ്ങ​ളെ​ ​വാ​ക്സി​ൻ​ ​മു​ൻ​ഗ​ണ​നാ​പ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​ഉ​ത്ത​ര​വി​റ​ക്കി. ഒ​ളി​മ്പി​ക്സ് ​യോ​ഗ്യ​ത​ ​നേ​ടി​യ​വ​ർ,​ ​ഒ​ളി​മ്പി​ക്സ് ​സാ​ദ്ധ്യ​താ​പ​ട്ടി​ക​യി​ൽ​പെ​ട്ട​വ​ർ,​ ​അ​ന്താ​രാ​ഷ്ട്ര​ ​മ​ത്സ​ര​ങ്ങ​ളി​ലും​ ​ശീ​യ​ ​ചാ​മ്പ്യ​ൻ​ഷി​പ്പ്/​ ​ഖേ​ലോ​ ​ഇ​ന്ത്യ​/​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ലും​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​കാ​യി​ക​താ​ര​ങ്ങ​ൾ,​ ​പ​രി​ശീ​ല​ക​ർ,​ ​കൂ​ടെ​യു​ള്ള​ ​ജീ​വ​ന​ക്കാ​ർ,​ ​ആ​രോ​ഗ്യ​ ​പ​രി​ര​ക്ഷ​ക​ർ​ ​എ​ന്നി​വ​രെ​യാ​ണ് ​വാ​ക്സി​ൻ​ ​മു​ൻ​ഗ​ണ​നാ​പ്പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ത്‌.

വാ​ക്‌​സി​നേ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ തെ​റ്റ് ​എ​ളു​പ്പ​ത്തി​ൽ​ ​തി​രു​ത്താം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കൊ​വി​ഡ് ​വാ​ക്‌​സി​നേ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ​ ​തെ​റ്റ് ​ഇ​നി​ ​എ​ളു​പ്പ​ത്തി​ൽ​ ​തി​രു​ത്താം. ഫൈ​ന​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ​ ​ഒ​ന്നാം​ ​ഡോ​സി​ന്റെ​യും​ ​ര​ണ്ടാം​ ​ഡോ​സി​ന്റെ​യും​ ​ബാ​ച്ച് ​ന​മ്പ​രും​ ​തീ​യ​തി​യും​ ​ഉ​ൾ​പ്പെ​ട്ട​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​വേ​ഗ​ത്തി​ൽ​ ​ല​ഭി​ക്കും. നേ​ര​ത്തേ,​ ​ഒ​ന്നാം​ ​ഡോ​സ് ​വാ​ക്‌​സി​നെ​ടു​ത്ത​വ​ർ​ക്ക് ​ആ​ ​ഡോ​സി​ന്റെ​യും​ ​ര​ണ്ടാം​ ​ഡോ​സെ​ടു​ത്ത​വ​ർ​ക്ക് അ​തി​ന്റെ​യും​ ​ബാ​ച്ച് ​ന​മ്പ​രും​ ​തീ​യ​തി​യു​മാ​ണ് ​ല​ഭ്യ​മാ​യി​രു​ന്ന​ത്.​ ​പു​തി​യ​ ​ഫൈ​ന​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ല​ഭി​ക്കാ​ൻ​ ​കൊ​വി​നി​ൽ​ ​h​t​t​p​s​:​/​/​s​e​l​f​r​e​g​i​t​s​r​a​t​i​o​n.​c​o​w​i​n.​g​o​v.​i​n​ ​ഒ.​ടി.​പി.​ ​ന​മ്പ​ർ​ ​ന​ൽ​കി​ ​ക​യ​റ​ണം,​ ​അ​പ്പോ​ൾ​ ​അ​ക്കൗ​ണ്ട് ​ഡീ​റ്റൈ​ൽ​സി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​വ​രു​ടെ​ ​പേ​ര് ​വി​വ​ര​ങ്ങ​ൾ​ ​കാ​ണി​ക്കും.​ ​അ​തി​ന് ​വ​ല​തു​വ​ശ​ത്താ​യി​ ​കാ​ണു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ക്ലി​ക്ക് ​ചെ​യ്ത് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​ഇ​തി​ന് ​മ​റ്റ് ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കേ​ണ്ട​തി​ല്ല.​ ​ഒ​രു​ ​മൊ​ബൈ​ൽ​ ​ന​മ്പ​രി​ൽ​ ​നി​ന്ന് ​നാ​ല് ​പേ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​നാ​ലു​ ​പേ​രു​ടെ​യും​ ​വി​വ​ര​ങ്ങ​ൾ​ ​ഇ​തു​പോ​ലെ​ ​തി​രു​ത്താ​നോ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാ​നോ​ ​സാ​ധി​ക്കും.​ ​സം​ശ​യ​ങ്ങ​ൾ​ക്ക് ​ദി​ശ​ 104,​ 1056​ ​എ​ന്നീ​ ​ന​മ്പ​രു​ക​ളി​ൽ​ ​ബ​ന്ധ​പ്പെ​ടാം.