മരംമുറിക്കൽ:പട്ടികവർഗ കമ്മിഷന് ബി.ജെ.പിയുടെ പരാതി
Wednesday 28 July 2021 12:00 AM IST
ന്യൂഡൽഹി: മരംകൊള്ളയുമായി ബന്ധപ്പെട്ട് കേരളത്തിൽ പട്ടികവർഗ്ഗക്കാർക്കെതിരെ കേസെടുക്കുന്നതിനെതിരെ ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ ഹർഷ ചൗഹാന് പരാതി നൽകി.
വയനാട്ടിലും അട്ടപ്പാടിയിലും ഇടുക്കിയിലുമടക്കം പട്ടികവർഗ്ഗക്കാർ ബുദ്ധിമുട്ട് നേരിടുകയാണ്. മുട്ടിൽ മരംമുറിയിൽ ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ നിസാര തുകയ്ക്ക് തട്ടിയെടുത്ത ശേഷം ആദിവാസികൾക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്. കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, എസ്.സി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജമോൻ വട്ടേക്കാട് എന്നിവരും സംഘത്തിലുണ്ടായിരുന്നു.