ബിസിനസ് തകർന്നപ്പോൾ ക‍ഞ്ചാവ് കടത്തിലേക്ക്: 2 പേർ അറസ്റ്റിൽ

Wednesday 28 July 2021 12:00 AM IST

നി​ല​മ്പൂർ: ആ​ഡം​ബ​ര കാ​റിൽ ക​ട​ത്തു​ക​യാ​യി​രു​ന്ന അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്കൾ നി​ല​മ്പൂ​രിൽ എ​ക്‌​സൈ​സി​ന്റെ പി​ടി​യി​ലാ​യി. വ​ഴി​ക്ക​ട​വ് പൂ​വ​ത്തി​പ്പൊ​യിൽ സ്വ​ദേ​ശി​ക​ളാ​യ കീ​ട​ത്ത് വീ​ട്ടിൽ അ​ഫ്​സൽ , പൂ​ളി​കു​ഴി​യിൽ റ​ഹ്​മാൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​ല​പ്പു​റം എ​ക്‌​സൈ​സ് ഇന്റ​ലി​ജൻ​സ് ബ്യൂ​റോ​യും നി​ല​മ്പൂർ റേ​ഞ്ച് എ​ക്‌​സൈ​സ് പാർ​ട്ടി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ സ്‌​പെ​ഷ്യൽ ഡ്രൈ​വി​ലാ​ണ് ഇ​വർ പി​ടി​യി​ലാ​യ​ത്.

പ​രി​ശോ​ധ​നയ്​ക്കി​ടെ നി​ല​മ്പൂർ ക​നോ​ലി പ്ലോ​ട്ടി​ന് സ​മീ​പം വ​ച്ച് പി​ടി​കൂ​ടാൻ ശ്ര​മി​ച്ച​പ്പോൾ കാർ നിറുത്താതെ പോയി. തുടർന്ന് പരിശോധനയിൽ വ​ട​പു​റ​ത്തു​ള്ള സ്വകാര്യ ഹോസ്പിറ്റലിന്റെ പാർ​ക്കിം​ഗ് ഏ​രി​യ​യിൽ സം​ഘം വാ​ഹ​നം ഒ​ളി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി. തുടർന്ന് വാ​ഹ​ന​മെടുത്ത് ര​ക്ഷ​പ്പെടാൻ പ്ര​തി​കൾ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ അ​തി​സാ​ഹ​സി​ക​മാ​യി എ​ക്‌​സൈ​സ് ജീ​പ്പ് കു​റു​കെ​യി​ട്ട് കാർ ത​ട​യു​ക​യാ​യി​രു​ന്നു. തു​ടർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സീ​റ്റി​ന​ടി​യിൽ ഒ​ളി​പ്പി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

വ​ഴി​ക്ക​ട​വിൽ ബേ​ക്ക​റി ബി​സി​ന​സ് ന​ട​ത്തു​ന്ന അ​ഫ്​സൽ ലോ​ക്ക് ഡൗ​ണിൽ ബി​സി​ന​സ് ത​കർ​ച്ച നേ​രി​ട്ട​പ്പോൾ ക​ഞ്ചാ​വ് വിൽ​പ്പ​ന​യി​ലേ​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു. ത​മി​ഴ്​നാ​ട്ടി​ലെ തി​രു​പ്പൂ​രിൽ നി​ന്നാ​ണ് ഇ​യാൾ ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​ത്. ഈ​യി​ടെ ഗൾ​ഫിൽ നി​ന്നെ​ത്തി​യ റ​ഹ്​മാൻ ഇ​യാ​ളു​ടെ സ​ഹാ​യി​യാ​യി കൂ​ടു​ക​യാ​യി​രു​ന്നു. അ​ഫ്​സ​ലി​ന്റെ ക​ച്ച​വ​ട​ത്തെ​ക്കു​റി​ച്ച് ഇന്റ​ലി​ജൻ​സ് വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ടർ​ന്ന് ഇ​യാൾ എ​ക്‌​സൈ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

എ​ക്‌​സൈ​സ് ഇൻ​സ്‌​പെ​ക്ടർ പി.കെ മു​ഹ​മ്മ​ദ് ഷ​ഫീ​ഖി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇന്റ​ലി​ജൻ​സ് വി​ഭാ​ഗ​വും അ​സി​സ്റ്റന്റ് എ​ക്‌​സൈ​സ് ഇൻ​സ്‌​പെ​ക്ടർ ടി. ഷി​ജു​മോ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​ല​മ്പൂർ റേ​ഞ്ച് ടീ​മും സം​യു​ക്ത​മാ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രി​വന്റീ​വ് ഓ​ഫീ​സർ സി.ശ്രീ​കു​മാർ , സി​വിൽ എ​ക്‌​സൈ​സ് ഓ​ഫീ​സർ​മാ​രാ​യ പി.സി.ജ​യൻ, ഇ.പ്ര​വീൺ , സ​ബിൻ ദാ​സ് , സി.റി​ജു , സി.ടി ഷം​നാ​സ് , അ​ബ്ദുൾ റ​ഷീ​ദ് ,സ​നീ​റ എൻ.കെ, എ​ക്‌​സൈ​സ് ഡ്രൈ​വർ രാ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Advertisement
Advertisement