ഒളിമ്പിക്സിൽ ഒരു ചെവികടി

Wednesday 28 July 2021 12:32 AM IST

ടോക്യോ : പുരുഷ ബോക്സിംഗ് പ്രീ ക്വാർട്ടറിൽ മത്സരം കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ ന്യൂസിലാൻഡ് താരം ഡേവിഡ് നൈകയുടെ ചെവിയിൽ കടിച്ച് മൊറോക്കൻ താരം യൂനുസ് ബാല്ല. എന്നിട്ടും വിജയിച്ച് നൈക ക്വാർട്ടറിലെത്തി. മത്സരം നിയന്ത്രിച്ച ശ്രീലങ്കൻ വനിതാ റഫറി യൂനുസിനെ താക്കീത് ചെയ്തുവിട്ടു.

മുമ്പും തനിക്ക് കടിയേറ്റിട്ടുണ്ടെന്ന് മത്സരശേഷം നൈക പറഞ്ഞു.ഗോൾഡ്‌കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ നെഞ്ചിലായിരുന്നു കടിയേറ്റത്. 1997ൽ നടന്ന മൈക്ക് ടൈസണും ഇവാൻഡർ ഹോളിഫീൽഡും തമ്മിലുള്ള മത്സരത്തിൽ ടൈസൺ ഹോളിഫീൽഡിന്റെ ചെവി കടിച്ചെടുത്തത് വിവാദമായിരുന്നു

Advertisement
Advertisement