ഡാൻസൊക്കെ കൊള്ളാം, അത് നിയമസഭയിൽ വേണ്ട മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Wednesday 28 July 2021 1:23 PM IST

മന്ത്രി വി ശിവൻകുട്ടി രാജി വയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. നിയമസഭാ കയ്യാങ്കളിക്കേസിൽ പ്രതിപ്പട്ടികയിലുള്ള ശിവൻകുട്ടി അടക്കമുള്ളവർ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രാഹുൽ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയത്.

ഡാൻസൊക്കെ കൊള്ളാം,അത് നിയമസഭയിൽ വേണ്ട, കോടതി വിധിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുക എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. നിയമസഭാ കയ്യാങ്കളിയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.



കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട സാഹചര്യത്തിൽ വി ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് ശിവൻകുട്ടിയുടെ പ്രതികരണം.