കെ.എൻ.സതീശിന്റെ മാതാവ് നിര്യാതയായി

Thursday 29 July 2021 12:00 AM IST
കാർത്ത്യായനി​ അമ്മ

കൊച്ചി: ശ്രീപത്മനാഭസ്വാമി​ ക്ഷേത്രം മുൻ എക്സി​ക്യൂട്ടിവ് ഓഫീസറും റിട്ട.ഐ.എ.എസ് ഉദ്യോഗസ്ഥനുമായ കെ.എൻ.സതീശിന്റെ മാതാവും പരേതനായ ടി.കെ.ബാലകൃഷ്ണൻ നമ്പ്യാരുടെ (റി​ട്ട.ഡെപ്യൂട്ടി​ കളക്ടർ) ഭാര്യയുമായ കാർത്ത്യായനി​ അമ്മ (80) നി​ര്യാതയായി​. എളമക്കര പ്ളാറ്റി​നം പ്രൈഡി​ലായി​രുന്നു അന്ത്യം. സംസ്കാരം നടത്തി​. മകൾ: പരേതയായ ഷീല. മരുമക്കൾ: രമ, ജയകൃഷ്ണൻ (പാലക്കാട്)