ആഗസ്റ്റ് 3ന് ശേഷം കാലവർഷം സജീവമാകും
Thursday 29 July 2021 12:00 AM IST
തിരുവനന്തപുരം:സംസ്ഥാനത്ത് ആഗസ്റ്റ് 3ന് ശേഷം കാലവർഷം സജീവമാകും.നിലവിലെ അന്തരീക്ഷ സാഹചര്യത്തിലെ വിലയിരുത്തലിലാണിത്.3ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം കാലവർഷത്തിന്റെ ശക്തി കൂട്ടും.തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറഞ്ഞതാണ് ഇപ്പോൾ സംസ്ഥാനത്ത് മഴ കുറവിന് കാരണം.3 വരെ സംസ്ഥാനത്ത് പൊതുവേ മഴ കുറവാണെങ്കിലും പല ഭാഗങ്ങളിൽ ഒറ്റപെട്ട ഇടത്തരം മഴ ലഭിക്കും. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും .തീരപ്രദേശങ്ങളിൽ.തുടർച്ചായ ശക്തമായ മഴ ഉണ്ടാകില്ല.മലയോര മേഖലയിൽ ശക്തമായ മഴ സാദ്ധ്യത അടുത്ത അഞ്ചു ദിവസത്തേക്കില്ല
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്ധ്യ തെക്കൻ ജില്ലകളിൽ അങ്ങിങ്ങായി ഇടത്തരം മഴ സാദ്ധ്യതയുണ്ട്.വരു ദിസങ്ങളിൽ കേരള തീരത്ത് ശക്തമായ തിരമാലയ്ക്കും സാദ്ധ്യതയുണ്ട്.