200ലും ലെഡക്കിയെ വീഴ്‌ത്തി അര്യാനെ
Thursday 29 July 2021 1:31 AM IST
ടോക്യോ: നീന്തൽ കുളത്തിലെ ഇരട്ട ഒളിമ്പിക് സ്വർണമെന്നതല്ല ആസ്‌ട്രേലിയൻ വനിതാ താരം അര്യാനെ ടിറ്റ്മസിന്റെ തിളക്കം, ആ രണ്ട് സ്വർണങ്ങളും കാത്തി ലെഡക്കി എന്ന ഇതിഹാസതാരത്തെ തോൽപ്പിച്ച് നേടിയതാണ് എന്നതാണ്.
നേരത്തേ 400 മീറ്റർഫ്രീസ്റ്റൈലിൽ ലെഡക്കിയെ മറികടന്ന് സ്വർണം നേടിയ അര്യാനെ 200 മീറ്റർ ഫ്രീസ്റ്റൈലിലും ലെഡക്കിയെ തോൽപ്പിച്ചുകളഞ്ഞു. ഫൈനലിൽ ലെഡക്കിക്ക് അഞ്ചാമതാണ് ഫിനിഷ് ചെയ്യാനായത്.
1:53.50 സമയത്ത് ഫിനിഷ് ചെയ്താണ് അര്യാനെ സ്വർണം നേടിയത്. ഹോംഗോംഗിന്റെ സിയോബാൻ ഹൗഹെയ് വെള്ളിയും കാനഡയുടെ പെന്നി ഒലക്‌സിയാക് വെങ്കലവും സ്വന്തമാക്കി.
1972 മ്യൂണിക്ക് ഒളിമ്പിക്‌സിൽ മത്സരിച്ച ഷെയ്ൻ ഗൗൾഡിന് ശേഷം 200, 400 മീറ്റർ നീന്തലിൽ മത്സരിക്കുന്ന ആദ്യ ഓസീസ് വനിതാ താരമാണ് അര്യാനെ ടിറ്റ്മസ്.