സ്ത്രീധന വിഷയത്തിൽ ഗവർണറുടേത് ഗാന്ധിയൻ ഇടപെടൽ : മുഖ്യമന്ത്രി

Thursday 29 July 2021 2:15 AM IST

തിരുവനന്തപുരം: സ്ത്രീധന പീഡനത്തിനെതിരെ ഗവർണർ നടത്തിയത് ഗാന്ധിയൻ ഇടപെടലിലൂടെയുള്ള ബോധവത്കരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ പരസ്യമായി ഇക്കാര്യം വ്യക്തമാക്കിയിട്ടും തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. സ്ത്രീധന പീഡനം നാടിന്അപമാനമാണ്. അക്കാര്യത്തിൽ വലിയ ബോധവത്കരണം നടത്തണം. 2011 മുതൽ 2016 വരെ 100 സ്ത്രീധന പീഡന മരണവും ആത്മഹത്യയും ഉണ്ടായിട്ടുണ്ട്. 2016 മുതൽ 2021 വരെ 54 എണ്ണവും 2020ലും 2021 ലും ആറ് വീതം സ്ത്രീധന പീഡന മരണങ്ങളും ഉണ്ടായെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.