എം ഫോൺ മാനേജിംഗ് ഡയറക്ടർ ഇത്താമ അഗസ്റ്റ്യൻ നിര്യാതയായി
Thursday 29 July 2021 2:27 AM IST
കൊച്ചി: എം ഫോൺ മാനേജിംഗ് ഡയറക്ടർ ഇത്താമ അഗസ്റ്റ്യൻ (71) വയനാട് വാഴവറ്റയിലെ വസതിയിൽ നിര്യാതയായി. വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും പ്ലാന്ററും എം ഫോൺ സ്ഥാപക ചെയർമാനുമായിരുന്ന പരേതനായ എം.എം. അഗസ്റ്റ്യനാണ് ഭർത്താവ്. സംസ്കാരം ഇന്ന് രാവിലെ 11ന് വാഴവറ്റ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: റോജി അഗസ്റ്റിൻ (ചെയർമാൻ, എംഫോൺ, എഷ്യൻ സൂര്യ ബിസിനസ് ഗ്രൂപ്പ്), ജിജി സാജു (ഡയറക്ടർ, എം ഫോൺ ), ജോസ്‌കുട്ടി അഗസ്റ്റിൻ (ഡയറക്ടർ, എംഫോൺ - എ.എസ്.ബി.ജി), ആന്റോ അഗസ്റ്റിൻ (ഡയറക്ടർ - എംഫോൺ, എ.എസ്.ബി.ജി). മരുമക്കൾ: ടെസി റോജി (പുത്തൻപുരക്കൽ, ദേവഗിരി, കോഴിക്കോട്), സാജു വി.വി (വാഴയിൽ, കോണിച്ചിറ), മെൽബി ജോസ്‌കുട്ടി (വടക്കഞ്ചേരി തൊണ്ടിയിൽ, പേരാവൂർ), ഡോ. ബിൽഹ തെരേസ ആന്റോ (കടയിൽ തട്ടില, സുൽത്താൻ ബത്തേരി)