വിദൂര വിദ്യാഭ്യാസ ഉത്തരവ് നിയമവിരുദ്ധം

Thursday 29 July 2021 2:33 AM IST

തിരുവനന്തപുരം: കേരള,എം.ജി,കാലിക്കറ്റ്,കണ്ണൂർ സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസ,പ്രൈവറ്റ് രജിസ്‌ട്രേഷൻ കോഴ്‌സുകൾ നടത്തുന്നതിന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്കാണ് സമാന്തര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ അധികാരമുള്ളത്. മറ്റ് സർവകലാശാലകൾ സമാന്തര കോഴ്‌സുകൾ നടത്തുന്നത് ഓപ്പൺ യൂണിവേഴ്‌സിറ്റി നിയമത്തിൽ വിലക്കിയിട്ടുണ്ട്. അതിനാൽ ഈ കോഴ്സുകൾക്ക് നിയമസാധുതയുണ്ടാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാൻ കമ്മിറ്റി തീരുമാനിച്ചു.