ഫോട്ടോ സ്റ്റുഡിയോകൾ തുറക്കാൻ അനുമതി

Thursday 29 July 2021 4:33 AM IST

തിരുവനന്തപുരം: ഫോട്ടോ സ്റ്റുഡിയോകൾക്ക് തുറക്കാൻ അനുമതി നൽകിയതാണ് നിയന്ത്രണങ്ങളിലെ പുതിയ ഇളവ്. ജൂലായ് 31, ഓഗസ്റ്റ് 1 തീയതികളിൽ സമ്പൂർണ്ണ ലോക്ക് ഡൗണായിരിക്കും.

നിയന്ത്രണങ്ങൾ :

​എ, ബി കാറ്റഗറികളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ സർക്കാർ ഓഫിസുകളിൽ 50 ശതമാനവും സി.വിഭാഗത്തിൽ 25 ശതമാനവും ഹാജർ .

​ബാങ്കുകൾക്ക് ആഴ്ചയിൽ അഞ്ചു ദിവസവും പ്രവർത്തിക്കാം.

​ എ, ബി കാറ്റഗറികളിലെ ആരാധനാലയങ്ങൾ തുറക്കാം.

​എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലുൾപ്പെടെ പരീക്ഷകൾ നടത്താം.

​എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിൽ ടെലിവിഷൻ സീരിയലുകളുടെ ഇൻഡോർ ഷൂട്ടിങ് അനുവദിക്കും.

​എ, ബി, സി കാറ്റഗറികളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന സൂപ്പർ മാർക്കറ്റുകൾ ശനി, ഞായർ ദിവസങ്ങളിൽ ഹോം ഡെലിവറിക്കു മാത്രമായി പ്രവർത്തിക്കാം

​കാറ്റഗറി ഡിയിൽപ്പെടുന്ന സ്ഥലങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ

​ആവശ്യാനുസരണം മാത്രം പൊതുഗതാഗതം

​ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളിൽ ഓട്ടോ റിക്ഷകളിൽ രണ്ടു യാത്രക്കാരെ കയറ്റാം.

​മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ ആർ.ടി.പി.സി.ആർ. നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം.

​എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ ഹോട്ടലുകളും റസ്റ്ററന്റുകളും ടെക്ക് എവേ, ഹോം ഡെലിവറി എന്നിവയ്ക്കായി രാത്രി 9.30 വരെ പ്രവർത്തിക്കാം.

​എ, ബി കാറ്റഗറി പ്രദേശങ്ങളിലെ ജിമ്മുകൾ, ഇൻഡോർ സ്‌പോർട്‌സ് എന്നിവ പ്രവർത്തിക്കാം.

​എ, ബി, സി വിഭാഗങ്ങളിൽ കടകൾ തുറക്കാൻ അനുവദിച്ചിട്ടുള്ള ദിവസങ്ങളിൽ രാത്രി എട്ടു വരെ പ്രവർത്തിക്കാം.

​എ,ബി കാറ്റഗറി പ്രദേശങ്ങളിൽ ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ തുറക്കാം.

​എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ നിലവിൽ അനുവദിച്ചിട്ടുള്ളവയ്ക്കു പുറമേ ഇലക്ട്രോണിക് ഷോപ്പുകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ എന്നിവ ദിവസവും രാവിലെ ഏഴു മുതൽ വൈകിട്ട് എട്ടു വരെ തുറക്കാം.

​സിനിമ ഷൂട്ടിങ് അനുവദിക്കും.