ടോക്യോ ഒളിമ്പിക്‌സ്; പി വി സിന്ധു ക്വാര്‍ട്ടറില്‍

Thursday 29 July 2021 7:50 AM IST

ടോക്യോ: ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ പി വി സിന്ധു ക്വാർട്ടർ ഫൈനലിൽ. ഡെൻമാർക്കിന്റെ മിയ ബ്ലിക്ഫെല്‍ഡിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചു. രണ്ട് ഗെയിമിലും സിന്ധുവിന് വെല്ലുവിളി ഉയര്‍ത്താന്‍ മിയയ്ക്ക് കഴിഞ്ഞില്ല. സ്‌കോർ: 21-15,21-13.

അതേസമയം പുരുഷ ഹോക്കിയിലും ഇന്ത്യ ക്വാർട്ടർ ഫൈനലിലെത്തി.നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ 3-1 ന് തകർത്തു.വരുൺ കുമാർ, വിവേക് പ്രസാദ്,ഹർമൻ പ്രീത് എന്നിവർ ഗോൾ നേടി.