കേരള സർവകലാശാല സ്‌പെഷ്യൽ പരീക്ഷ

Friday 30 July 2021 12:00 AM IST

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ.,ബി.എസ്‌സി., ബി.കോം. ഡിഗ്രി സ്‌പെഷ്യൽ പരീക്ഷ ആഗസ്റ്റ് 3 മുതൽ ആരംഭിക്കും.

കൊവിഡ് കാരണം 2021 മാർച്ചിലെ ആറാം സെമസ്റ്റർ ബി.എ., ബി.എസ്‌സി., ബി.കോം. സി. ബി.സി.എസ്.എസ്/സി.ആർ പരീക്ഷകൾ എഴുതാൻ സാധിക്കാത്തവർക്ക് സ്‌പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം. പേര്, കാൻഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്റെ കോഴ്സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റേയോ തദ്ദേശസ്വയംഭരണവകുപ്പിന്റെയോ സാക്ഷ്യപത്രങ്ങൾ സഹിതം ആഗസ്റ്റ് 4 നകം അതത് പ്രിൻസിപ്പലിന് സമർപ്പിക്കണം.

പരീക്ഷാഫീസ്

ഒന്നാം സെമസ്റ്റർ ബി.എ., ബി.എസ്‌സി., ബി.കോം., ബി.പി.എ., ബി.ബി.എ., ബി.സി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യു., ബി.വോക് കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. റഗുലർ സി.ബി.സി.എസ്.എസ്. കരിയർ റിലേറ്റഡ് 2020 അഡ്മിഷൻ, 2019 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് ആൻഡ് സപ്ലിമെന്ററി, 2015 മുതൽ 2018 വരെയുളള അഡ്മിഷൻ - സപ്ലിമെന്ററി, മേഴ്സിചാൻസ് 2013 അഡ്മിഷൻ എന്നിവയുടെ ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് 9 വരെയും 150 രൂപ പിഴയോടെ 12 വരെയും 400 രൂപ പിഴയോടുകൂടി ആഗസ്റ്റ് 16 വരെയും അപേക്ഷിക്കാം. മേഴ്സി ചാൻസ് അപേക്ഷകർ പരീക്ഷാ ഫീസിനു പുറമേ നിർദ്ദിഷ്ട മേഴ്സിചാൻസ് ഫീസ് കൂടി അടയ്ക്കണം.

കേരളസർവകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ., ബി.എസ് സി., ബി.കോം. ഡിഗ്രി ( റഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2015 - 2018 അഡ്മിഷൻ, മേഴ്സിചാൻസ്- 2013 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് 9 വരെയും 150 രൂപ പിഴയോടെ 12 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെയും ഓൺലൈനായി അപേക്ഷിക്കാം. പുതുതായി ആരംഭിച്ച യു.ജി കോഴ്സുകളുടെ പരീക്ഷാ രജിസ്‌ട്രേഷൻ തീയതി പിന്നീട് അറിയിക്കും.

വെർച്വൽ ടോക്കൺ സംവിധാനം

കേരളസർവകലാശാലയുടെ പാളയം, കാര്യവട്ടം, ആലപ്പുഴ ക്യാഷ് കൗണ്ടറുകളിൽ പ്രവൃത്തി ദിനങ്ങളിലെ പ്രവേശനം വെർച്വൽ ടോക്കൺ സിസ്റ്റം വഴി രജിസ്റ്റർ ചെയ്യുന്ന (https://pay.keralauniversity.ac.in/kupay/home) 200 പേർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. സമയം രാവിലെ 10.15 മുതൽ ഉച്ചക്ക് 3 മണി വരെയാണ്. പരീക്ഷാഫീസും മറ്റും ഓൺലൈനായി ഒടുക്കണം.


പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2018 അഡ്മിഷൻ - റഗുലർ, 2016 - 2017 അഡ്മിഷൻ - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 13 വരെ അപേക്ഷിക്കാം.

ഫ​സ്റ്റ്‌​ബെ​ല്ലി​ൽ​ ​നാ​ളെ​ ​മു​തൽ
ഇം​ഗ്ലീ​ഷ് ​മീ​ഡി​യം​ ​ക്ലാ​സു​ക​ളും

തി​രു​വ​ന​ന്ത​പു​രം​:​ ​കൈ​റ്റ് ​വി​ക്ടേ​ഴ്‌​സ് ​ചാ​ന​ലി​ലെ​ ​ഫ​സ്റ്റ്‌​ബെ​ല്ലി​ൽ​ ​പ്ല​സ്വ​ൺ​ ​റി​വി​ഷ​ൻ​ ​ക്ലാ​സു​ക​ൾ​ ​ശ​നി​യാ​ഴ്ച​ ​മു​ത​ൽ​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്യും.​ ​പ്ല​സ്വ​ൺ​ ​പ​രീ​ക്ഷ​യ്ക്ക് ​ശേ​ഷ​മേ​ ​പ്ല​സ്ടു​ ​ക്ലാ​സു​ക​ൾ​ ​ആ​രം​ഭി​ക്കു​ക​യു​ള്ളു.
ഇം​ഗ്ലീ​ഷ് ​മീ​ഡി​യം​ ​ക്ലാ​സു​ക​ളു​ടെ​ ​തു​ട​ക്കം​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ശ​നി​യാ​ഴ്ച​ ​ഒ​ന്നു​ ​മു​ത​ൽ​ ​ഏ​ഴു​വ​രെ​യു​ള്ള​ 15​ ​ക്ലാ​സു​ക​ളാ​ണ് ​സം​പ്രേ​ഷ​ണം​ ​ചെ​യ്യു​ക.​ ​ഫോ​ക്ക​സ് ​ഏ​രി​യ​ ​അ​ധി​ഷ്ഠി​ത​മാ​ക്കി​യു​ള്ള​ ​റി​വി​ഷ​ൻ​ ​ക്ലാ​സു​ക​ളു​ടെ​ ​സം​പ്രേ​ഷ​ണം​ ​ഓ​രോ​ ​വി​ഷ​യ​വും​ ​അ​ര​മ​ണി​ക്കൂ​ർ​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​മൂ​ന്നു​ ​ക്ലാ​സു​ക​ളാ​യാ​ണ് ​ന​ട​ത്തു​ക.
റി​വി​ഷ​ൻ​ ​ക്ലാ​സു​ക​ൾ​ക്കൊ​പ്പം​ ​ഓ​ഡി​യോ​ ​ബു​ക്കു​ക​ളും​ ​ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും​ ​പൊ​തു​പ​രീ​ക്ഷ​യ്ക്ക് ​മു​മ്പാ​യി​ ​ലൈ​വ് ​ഫോ​ൺ​ ​ഇ​ൻ​ ​ക്ലാ​സു​ക​ൾ​ ​ന​ട​ത്തു​മെ​ന്നും​ ​കൈ​റ്റ് ​സി.​ഇ.​ഒ.​ ​കെ.​അ​ൻ​വ​ർ​ ​സാ​ദ​ത്ത് ​അ​റി​യി​ച്ചു.​ ​w​w​w.​f​i​r​s​t​b​e​l​l.​k​i​t​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​ഇ​വ​ ​ല​ഭ്യ​മാ​കും.