ആന്റിബോഡി സാന്നിദ്ധ്യം ഏറ്റവും കുറവ് കേരളത്തിൽ

Friday 30 July 2021 12:00 AM IST

ന്യൂഡൽഹി: ഐ.സി.എം.ആർ (ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച്) 11 സംസ്ഥാനങ്ങളിലെ ജനങ്ങൾക്കിടയിൽ നടത്തിയ സിറോ പ്രിവലൻസ് സർവേയിൽ ആന്റിബോഡി സാന്നിദ്ധ്യം ഏറ്റവും കുറവ് കേരളത്തിലെന്ന് (44 ശതമാനം) റിപ്പോർട്ട്. മദ്ധ്യപ്രദേശിലാണ് (79 ശതമാനം) ഏറ്റവും കൂടുതൽ.

സർവേ നടത്തിയ സംസ്ഥാനങ്ങളിൽ മൂന്നിൽ രണ്ട് പേർക്കും ആന്റിബോഡി സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തി. അസാമിൽ സിറോ പ്രിവലൻസ് 50.3 ശതമാനവും മഹാരാഷ്ട്രയിൽ 58 ശതമാനവുമാണ്. രാജസ്ഥാൻ (76.2%) , ബിഹാർ (75.9%), ഗുജറാത്ത് (75.3%), ഛത്തീസ്ഗഢ് (74.6%), ഉത്തരാഖണ്ഡ് (73.1%), ഉത്തർപ്രദേശ് (71%), ആന്ധ്രാപ്രദേശ് (70.2%), കർണാടക (69.8%), തമിഴ്‌നാട് (69.2%), ഒഡിഷ (68.1% ) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ സിറോ പ്രിവലൻസ് നിരക്ക്.

ദേശീയതലത്തിൽ കൊവിഡ് വ്യാപനത്തിന്റെ തോത് കണ്ടെത്താൻ വേണ്ടി ഐ.സി.എം.ആർ രാജ്യത്തെ 70 ജില്ലകളിൽ നടത്തിയ നാലാംവട്ട സർവേയുടെ ഫലം കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. ജൂൺ 14നും ജൂലായ് ആറിനും ഇടയിലാണ് സർവേ നടത്തിയത്.

സ്വന്തമായി സർവേ നടത്തണമെന്ന് കേന്ദ്രം

ഐ.സി.എം.ആറുമായി സഹകരിച്ച് സ്വന്തമായി സിറോ സർവേ നടത്തണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ആന്റിബോഡി സാന്നിദ്ധ്യം നിർണയിക്കുകയാണ് സർവേയിലൂടെ ലക്ഷ്യമിടുന്നത്. രോഗംവന്ന് ഭേദമായവരിലും വാക്‌സിൻ സ്വീകരിച്ചവരിലും കൊവിഡ് വൈറസിനെതിരായ ആന്റിബോഡികളുണ്ടാവും. സമൂഹത്തിൽ എത്ര ശതമാനം പേർക്ക് രോഗപ്രതിരോധശേഷി ആർജ്ജിക്കാൻ കഴിഞ്ഞെന്ന് പഠനത്തിലൂടെ കണ്ടെത്താം.

43,509 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,509 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 640 മരണം റിപ്പോർട്ട് ചെയ്തു.
ഇതോടെ ആകെ കൊവിഡ് ബാധിത‌ർ 4,22,662 ആയി.ഇന്നലെ 38,465 പേർ കൂടി രോഗമുക്തി നേടി.
തുടർച്ചയായ രണ്ടാംദിവസമാണ് സജീവ രോഗികളുടെ എണ്ണത്തിൽ വർദ്ധന രേഖപ്പെടുത്തുന്നത്. 77 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 97.38 ശതമാനമാണ് നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക്.

കൊ​വി​ഡ്:​ ​ആ​റം​ഗ​ ​സം​ഘം​ ​കേ​ര​ള​ത്തി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി​:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​കു​ന്ന​ ​കേ​ര​ള​ത്തി​ലേ​ക്ക് ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം​ ​ആ​റം​ഗ​ ​സം​ഘ​ത്തെ​ ​അ​യ്ക്കു​ന്നു.​ ​നാ​ഷ​ണ​ൽ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ഡി​സീ​സ് ​ക​ൺ​ട്രോ​ൾ​ ​മേ​ധാ​വി​ ​ഡോ.​ ​സു​ജി​ത് ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലെ​ ​സം​ഘം​ ​രോ​ഗ​വ്യാ​പ​നം​ ​ത​ട​യു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്യു​മെ​ന്ന് ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​മ​ൻ​സു​ഖ് ​മാ​ണ്ഡ​വ്യ​ ​അ​റി​യി​ച്ചു.​ ​സം​സ്ഥാ​ന​ത്തെ​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം​ ​ചേ​ർ​ന്ന് ​കൊ​വി​ഡ് ​സ്ഥി​തി​ഗ​തി​ക​ൾ​ ​വി​ല​യി​രു​ത്തി​യ​ ​ശേ​ഷം​ ​രോ​ഗ​വ്യാ​പ​നം​ ​ത​ട​യു​ന്ന​തി​ന് ​ആ​വ​ശ്യ​മാ​യ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ൽ​കും.​ ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​ ​കു​ടും​ബ​ക്ഷേ​മ​ ​മ​ന്ത്രാ​ല​യ​ത്തി​ലെ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്‌​ട​ർ​ ​ഡോ.​ ​രു​ചി​ ​ജെ​യി​നി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​വി​ദ​ഗ്ദ്ധ​സം​ഘം​ ​ജൂ​ലാ​യ് ​ആ​ദ്യ​വാ​രം​ ​കേ​ര​ളം​ ​സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

യാ​ത്രാ​ ​നി​രോ​ധ​നം
കേ​ര​ള​ത്തി​ലെ​ ​കൊ​വി​ഡ്
കാ​ര​ണം​:​ ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ര​ള​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​തു​കൊ​ണ്ടാ​ണ് ​യു.​എ.​ഇ​യും​ ​മ​റ്റും​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്നു​ള​ള​ ​യാ​ത്ര​ക്കാ​ർ​ക്ക് ​യാ​ത്രാ​വി​ല​ക്ക് ​തു​ട​രു​ന്ന​തെ​ന്ന് ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​എ​സ്.​ ​ജ​യ​ശ​ങ്ക​ർ​ ​പ​റ​ഞ്ഞു.​ ​പാ​ർ​ല​മെ​ന്റ് ​അം​ഗ​ങ്ങ​ളാ​യ​ ​എ​ൻ.​കെ.​ ​പ്രേ​മ​ച​ന്ദ്ര​ൻ,​ ​ബെ​ന്നി​ ​ബെ​ഹ് ​നാ​ൻ,​ ​ആ​ന്റോ​ ​ആ​ന്റ​ണി,​ ​ഡീ​ൻ​ ​കു​ര്യാ​ക്കോ​സ് ​എ​ന്നി​വ​രെ​ ​അ​റി​യി​ച്ച​താ​ണി​ത്.​എം​ബ​സി​ക​ളു​മാ​യും​ ​മ​റ്റും​ ​ബ​ന്ധ​പ്പെ​ടു​മ്പോ​ൾ​ ​ല​ഭി​ക്കു​ന്ന​ ​വി​വ​ര​മാ​ണെ​ന്നും​ ​മ​ന്ത്രി​ ​വി​ശ​ദീ​ക​രി​ച്ചു.​ ​കൂ​ടു​ത​ൽ​ ​യാ​ത്ര​ക്കാ​രും
കേ​ര​ള​ത്തി​ൽ​ ​നി​ന്നാ​യ​തു​കൊ​ണ്ടാ​ണ് ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ൾ​ ​ഈ​ ​നി​ല​പാ​ടെ​ടു​ത്ത​തെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
,​യാ​ത്രാ​ ​നി​ര​ക്ക്,​ ​അ​മി​ത​ ​വി​മാ​ന​ ​നി​ര​ക്ക്,​ ​ഇ​ന്ത്യ​യി​ലെ​ ​വാ​ക്‌​സി​നു​ക​ൾ​ക്ക് ​അം​ഗീ​കാ​ര​മി​ല്ലാ​ത്ത​ത്,​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​​​റ്റു​ക​ളു​ടെ​ ​സാ​ങ്കേ​തി​ക​ ​പ്ര​ശ്ന​ങ്ങ​ൾ,​ ​വി​സാ​ ​കാ​ലാ​വ​ധി​ ​തു​ട​ങ്ങി​യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ന​യ​ത​ന്ത്ര​ ​ഇ​ട​പെ​ട​ൽ​ ​ന​ട​ത്ത​ണ​മെ​ന്ന് ​എം​പി​മാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കാ​മെ​ന്ന് ​മ​ന്ത്രി​ ​ഉ​റ​പ്പു​ ​ന​ൽ​കി.