ക്ലാറ്റ് നിബന്ധന ഇരുട്ടടി: കെ.സുധാകരൻ

Friday 30 July 2021 12:00 AM IST

തിരുവനന്തപുരം: നാഷണൽ ലോ യൂണിവേഴ്സിറ്റി അലോട്ട്‌മെന്റ് പ്രക്രിയയുടെ ഭാഗമാകേണ്ട വിദ്യാർത്ഥികൾ ഇന്ന് ഉച്ചയ്ക്ക് 12ന് മുമ്പായി 50,000 രൂപ അടയ്ക്കണമെന്ന നിബന്ധന അർഹരായ നിരവധി വിദ്യാർത്ഥികളുടെ അവസരം തുലയ്ക്കുന്ന വ്യവസ്ഥയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവിച്ചു. മെറിറ്റിനേക്കാളുപരി വിദ്യാർത്ഥികളുടെ സാമ്പത്തിക ശേഷിയാണ് യൂണിവേഴ്സിറ്റി കണക്കിലെടുത്തിരിക്കുന്നത്. അടിയന്തര ഇടപെടലുണ്ടാകണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രിക്ക് കത്തു നല്കി.