ഇന്ധനവില വർദ്ധന: കേന്ദ്രത്തോടും ജിഎസ്‌ടി കൗൺസിലിനോടും വിശദീകരണം തേടി ഹൈക്കോടതി

Thursday 29 July 2021 11:04 PM IST

കൊച്ചി : ഇന്ധന വില വര്‍ദ്ധനയിൽ കേന്ദ്രസർക്കാരിനോടും ജി.എസ്.ടി കൗൺസിലിനോടും ഹൈക്കോടതി വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കുള്ളില്‍ രേഖാമൂലം വിശദീകരണം നല്‍കാനാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചിരിക്കുന്നത്. അടിക്കടി ഉയരുന്ന ഇന്ധന വില നിയന്ത്രിക്കാന്‍ കോടതി ഇടപെടണമെന്ന കേരള കാത്തലിക്ക് ഫെഡറേഷന്റെ ഹര്‍ജിയിലാണ് നടപടി.