വ്യാപനം കുറയ്ക്കാൻ വീണ്ടും മെഗാ പരിശോധനാ ക്യാമ്പ്

Friday 30 July 2021 12:59 AM IST

കോഴിക്കോട്: കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും നിയന്ത്രണാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ വീണ്ടും മെഗാ പരിശോധനാ ക്യാമ്പുമായി ജില്ലാ ഭരണകൂടം. രോഗലക്ഷണങ്ങളുള്ളവർ, രോഗികളുമായി സമ്പർക്കത്തിൽ പെട്ടവർ ഉൾപ്പെടെ മുഴുവൻ ആളുകളും പരിശോധനയ്ക്ക് വിധേയരാവണമെന്ന് ജില്ലാ കളക്ടർ ഡോ. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.

ഇന്നും നാളെയും തിങ്കൾ, ചൊവ്വ ദിവസങ്ങളിലുമായാണ് വിവിധ കേന്ദ്രങ്ങളിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ മെഗാ പരിശോധനാ ക്യാമ്പുകൾ ഒരുക്കുന്നത്. ഒരു ദിവസം 23600 പരിശോധനകൾ നടത്താനാണ് തീരുമാനം. കാറ്റഗറി സിയിൽ ഉൾപ്പെടുന്ന കോഴിക്കോട് കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളായ മുക്കം, വടകര, പയ്യോളി, രാമനാട്ടുകര, ഫറോക്ക്, ഗ്രാമപഞ്ചായത്തുകളായ അത്തോളി, അഴിയൂർ, ചേളന്നൂർ, ചെങ്ങോട്ടുകാവ് , ചെറുവണ്ണൂർ, ചോറോട്, കക്കോടി, കട്ടിപ്പാറ, കാവിലുംപാറ, കിഴക്കോത്ത്, കൊടിയത്തൂർ, കൂടരഞ്ഞി, കുന്നുമ്മൽ, കുറ്റ്യാടി, നൊച്ചാട്, ഒഞ്ചിയം, കാരശ്ശേരി, തുറയൂർ, തിക്കോടി, വളയം, വേളം, നരിക്കുനി, പേരാമ്പ്ര, കോട്ടൂർ , കുരുവട്ടൂർ , മണിയൂർ, നാദാപുരം , വില്യാപ്പള്ളി എന്നിവിടങ്ങളിലും കാറ്റഗറി ഡിയിൽ വരുന്ന കൊയിലാണ്ടി മുനിസിപ്പാലിറ്റി, പഞ്ചായത്തുകളായ കൊടുവള്ളി, ചങ്ങരോത്ത്, ചാത്തമംഗലം, ചെക്യാട്, ചേമഞ്ചേരി, ഏറാമല, കായണ്ണ , കടലുണ്ടി, കീഴരിയൂർ, കൂത്താളി, കുന്ദമംഗലം, മടവൂർ , മാവൂർ , മേപ്പയൂർ, മൂടാടി , നന്മണ്ട, ഒളവണ്ണ, ഓമശ്ശേരി, പെരുമണ്ണ, പെരുവയൽ, താമരശ്ശേരി , തലക്കുളത്തൂർ , തിരുവമ്പാടി, തിരുവള്ളൂർ , ഉള്ള്യേരി, ഉണ്ണികുളം, വാണിമേൽ, ബാലുശ്ശേരി, കോടഞ്ചേരി , നടുവണ്ണൂർ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്.

ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ മെഗാ ക്യാമ്പിലൂടെ ഒരു ലക്ഷത്തിലധികം പേർക്ക് പരിശോധന നടത്തിയിരുന്നു. രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ വരുന്നവർക്ക് കൊവിഡ് പരിശോധന ഉറപ്പു വരുത്തും. കണ്ടെയ്ൻമെന്റ് സോൺ, രോഗബാധിതർ കൂടുതലുള്ള വാർഡുകൾ, കോളനികൾ, രോഗവ്യാപനം കൂടിയ ക്ലസ്റ്ററുകൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.

രോഗികൾ 2619

ടി.പി.ആർ14.59%

കോഴിക്കോട്: ജില്ലയിൽ ഇന്നലെയും കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നു. 2619 പേർക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 2597 പേർ രോഗികളായി. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 7 പേർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു . ചികിത്സയിലായിരുന്ന 1653 പേർ രോഗമുക്തി നേടി. 14.59 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 22478 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. 48820 പേർ നിരീക്ഷണത്തിലുണ്ട് .

ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ -1, അത്തോളി- 1, കോടഞ്ചേരി- 2, കൂത്താളി- 1, മൂടാടി -1, നാദാപുരം -1, പുതുപ്പാടി -1, വാണിമേൽ -5.

സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ - 534, അരിക്കുളം - 16, അത്തോളി -33, ആയഞ്ചേരി - 8, അഴിയൂർ - 25, ബാലുശ്ശേരി - 29, ചക്കിട്ടപ്പാറ - 19, ചങ്ങരോത്ത് - 50, ചാത്തമംഗലം - 57, ചെക്കിയാട് - 7, ചേളന്നൂർ - 41, ചേമഞ്ചേരി -48, ചെങ്ങോട്ട്കാവ് - 6, ചെറുവണ്ണൂർ - 33, ചോറോട് - 6, എടച്ചേരി - 18, ഏറാമല - 22, ഫറോക്ക് - 34, കടലുണ്ടി - 44, കക്കോടി - 74, കാക്കൂർ - 25,

കാരശ്ശേരി - 16, കട്ടിപ്പാറ - 6, കാവിലുംപാറ -19,കായക്കൊടി - 12, കായണ്ണ - 8, കീഴരിയൂർ - 3, കിഴക്കോത്ത് - 35, കോടഞ്ചേരി - 25, കൊടിയത്തൂർ - 29, കൊടുവള്ളി - 48, കൊയിലാണ്ടി - 92, കുടരഞ്ഞി - 14, കൂരാച്ചുണ്ട് - 15, കൂത്താളി - 8,

കോട്ടൂർ - 43, കുന്ദമംഗലം -78, കുന്നുമ്മൽ - 6, കുരുവട്ടൂർ - 30, കുറ്റ്യാടി - 14, മടവൂർ - 15, മണിയൂർ -52, മരുതോങ്കര - 23,

മാവൂർ - 18, മേപ്പയ്യൂർ - 17, മൂടാടി - 10, മുക്കം - 66, നാദാപുരം -27, നടുവണ്ണൂർ - 9, നന്മണ്ട - 24, നരിക്കുനി - 24, നരിപ്പറ്റ - 25,

നൊച്ചാട് - 16, ഒളവണ്ണ - 44, ഓമശ്ശേരി -53, ഒഞ്ചിയം - 17, പനങ്ങാട് - 12, പയ്യോളി - 36, പേരാമ്പ്ര - 9, പെരുമണ്ണ - 16, പെരുവയൽ -25, പുറമേരി - 11, പുതുപ്പാടി - 32, രാമനാട്ടുകര -17, തലക്കുളത്തൂർ - 31, താമരശ്ശേരി - 31, തിക്കോടി - 21,

തിരുവള്ളൂർ -19, തിരുവമ്പാടി - 57, തൂണേരി - 7, തുറയൂർ - 29, ഉള്ള്യേരി - 28, ഉണ്ണികുളം - 26, വടകര - 30, വളയം - 23, വാണിമേൽ - 27, വേളം -25, വില്യാപ്പള്ളി - 15.

Advertisement
Advertisement