അഞ്ചൽ ശബരിഗിരി എച്ച്.എസ്.എസിന് നൂറുമേനി

Friday 30 July 2021 12:13 AM IST

അഞ്ചൽ : പ്ലസ്ടു പരീക്ഷയിൽ അഞ്ചൽ ശബരിഗിരി എച്ച്.എസ്.എസിന് 100ശതമാനം വിജയം. പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ 50ശതമാനം കുട്ടികൾ ഡിസ്റ്റിംഗ്ഷൻ നേടി. ചഞ്ചൽ റോസ് (1122/1200), എ. അനന്തു (1109/1200) പാർഥിവ് എസ്. ചിലമ്പൊലി (1099/1200) എന്നിവർ സ്‌കൂൾ ടോപ്പേഴ്സ് ആയി. കൊവിഡ് സാഹചര്യത്തിലും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ചെയർമാൻ ഡോ. വി.കെ. ജയകുമാർ, മാനേജർ എൻ. സുല, സെക്രട്ടറി ഡോ. ശബരീഷ്, പ്രിൻസിപ്പൽ വി.എസ്. ശ്രീദേവി എന്നിവർ അഭിനന്ദിച്ചു.