ഇന്ത്യ തുഴഞ്ഞ് 11-ാം സ്ഥാനത്ത്
Friday 30 July 2021 1:50 AM IST
ടോക്യോ: പുരുഷവിഭാഗം റോവിംഗ് ലൈറ്റ് വെയ്റ്റ് ഡബിൾ സ്‌കൾസിൽ ഇന്ത്യയുടെ അർജുൻ ലാൽ ജാട്ട് - അരവിന്ദ് സിംഗ് സഖ്യം 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഒളിമ്പിക്‌സ് റോവിംഗിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.റെപ്പാഷെ സെമി ഫൈനൽ ബിയിൽ അഞ്ചാം സ്ഥാനത്തെത്തിയതോടെയാണ് ഫൈനൽ റാങ്കിംഗിൽ 11-ാം സ്ഥാനത്തെത്താനായത്.
ചരിത്രത്തിലാദ്യമായാണ് റോവിംഗിൽ ഇന്ത്യ സെമിയിലെത്തുന്നത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ മൻജീത് സിംഗ്-സന്ദീപ് കുമാർ സഖ്യം നേടിയ 14-ാം സ്ഥാനമായിരുന്നു ഇതിനുമുമ്പുള്ള മികച്ച പ്രകടനം