കേരള ജുവലറി മീറ്റുമായി എ.കെ.ജി.എസ്.എം.എ

Friday 30 July 2021 2:04 AM IST

കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) കൊച്ചിയിൽ സ്വർണാഭരണ നിർമ്മാതാക്കളുടെയും വ്യാപാരികളുടെയും യോഗം 'കേരള ജുവലറി മീറ്റ്" സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന മീറ്റിൽ മുംബയ്, കൊൽക്കത്ത, ജയ്‌പൂർ, സൂററ്റ് എന്നിവിടങ്ങളിൽ നിന്നുള്ള നിർമ്മാതാക്കൾ പങ്കെടുത്തു.

വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ റീജിയണൽ സി.ഇ.ഒ പി.ആർ. സോമസുന്ദരം ഉദ്ഘാടനം ചെയ്‌തു. എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. മരട് മുനിസിപ്പൽ ചെയർമാൻ ആന്റണി ആശാൻപറമ്പ്, എ.കെ.ജി.എസ്.എം.എ ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ എസ്. അബ്‌ദുൽ നാസർ, വർക്കിംഗ് പ്രസിഡന്റ് റോയ് പാലത്ര, വർക്കിംഗ് സെക്രട്ടറി സി.വി. കൃഷ്‌ണദാസ്, യുണൈറ്റഡ് എക്‌സിബിഷൻ മേധാവി വി.കെ. മനോജ്, ജി.ജെ.ഇ.പി.സി കോ-കൺവീനർ മൻസൂഖ് കോത്താരി എന്നിവർ സംബന്ധിച്ചു.