24 കാരറ്റ് ഓണം ആഘോഷവുമായി ഗോദ്‌റെജ് അപ്ളയൻസസ്

Friday 30 July 2021 2:22 AM IST

കൊച്ചി: ഉപഭോക്താക്കൾക്ക് ദിവസേന ഒരുലക്ഷം രൂപയുടെ സ്വർണ, വജ്ര ബമ്പർ സമ്മാനവുമായി ഗോദ്‌റെജ് അപ്ളയൻസസ് '24 കാരറ്റ് ഓണാഘോഷം" പ്രഖ്യാപിച്ചു. ആകർഷക വായ്‌പാ സ്‌കീമുകൾ, ദീർഘിപ്പിച്ച വാറന്റി, ആറായിരം രൂപവരെ കാഷ്ബാക്ക്, ഇ.എം.ഐയ്ക്ക് പൂജ്യം ശതമാനം പലിശ തുടങ്ങിയ ആനുകൂല്യങ്ങളും ആഗസ്‌റ്റ് ഒന്നുമുതൽ സെപ്‌തംബർ 20 വരെ നീളുന്ന ഓഫറിലൂടെ സ്വന്തമാക്കാം. കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ആറുമാസ അധിക സൗജന്യ വാറന്റി നേടാമെന്ന് ഗോദ്‌റെജ് അപ്ളയൻസസ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്തി പറഞ്ഞു.

ആഘോഷങ്ങളോട് അനുബന്ധിച്ച് അത്യാധുനിക ഫീച്ചറുകളുള്ളതും ഉപഭോക്തൃ സൗഹൃദവുമായ ഇയോൺ വാലർ, ഇയോൺ ആൽഫ റഫ്രിജറേറ്ററുകളും ഗോദ്‌റെജ് ഇയോൺ ടി സീരീസ് എ.സികളും ഗോദ്‌റെജ് അവതരിപ്പിച്ചു. അണുനശീകരണ വാഷിംഗ് മെഷീൻ, എ.സി., സ്‌റ്റീംവാഷ്, ഡിഷ് വാഷറുകൾ എന്നിവയും ഓണക്കാലത്ത് ഉപഭോക്താക്കളിലേക്ക് എത്തുമെന്ന് നാഷണൽ സെയിൽസ് ഹെഡ് സഞ്ജീവ് ജെയിൻ പറഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് കേരളത്തിൽ 125 കോടി രൂപയുടെ വില്പന നേടിയെന്നും ഇക്കുറി 20 ശതമാനം വർദ്ധനയാണ് ലക്ഷ്യമെന്നും സോണൽ ബിസിനസ് ഹെഡ് (കേരളം) വാസുദേവൻ വെങ്കടരമൺ പറഞ്ഞു.