എ​ന്നും​ ​ എ​പ്പോ​ഴുംമോ​ഹ​ൻ​ലാൽ

Sunday 01 August 2021 10:13 AM IST

മോ​ഹ​ൻ​ലാ​ലി​നെ​ ആ​സ്വ​ദി​ച്ചും​ ​ ആ​രാ​ധി​ച്ചും​മ​ല​യാ​ളി​ക്ക് ​ കൊ​തി​ ​തീ​രാ​ത്ത​തി​ന് ​കാ​ര​ണ​ങ്ങ​ൾ ഒരു​പാ​ടു​ണ്ട്

അ​ഭി​ന​യ​മോ​ ​പാ​ട്ടോ​ ​പാ​ച​ക​മോ​ ​ചി​ത്ര​മെ​ഴു​ത്തോ​ ​എ​ന്തു​മാ​യി​ക്കോ​ട്ടെ​ ​ചെ​യ്യു​ന്ന​തെ​ന്താ​യാ​ലും​ ​അ​ത് ​ആ​സ്വ​ദി​ക്കുക എന്നതാണ് മോ​ഹ​ൻ​ലാ​ലി​ന്റെ​ ​രീ​തി.​ ​ഇ​ന്നും​ ​മോ​ഹ​ൻ​ലാ​ലി​നെ​ ​ആ​സ്വ​ദി​ച്ചും​ ​ആ​രാ​ധി​ച്ചും​ ​മ​ല​യാ​ളി​ക്ക് ​കൊ​തി​ ​തീ​രാ​ത്ത​തി​ന് ​കാ​ര​ണ​വും​ ​അ​താ​ണ്.
ചെ​ന്നൈ​യി​ലെ​ ​വീ​ട്ടി​ൽ​ ​ഭാ​ര്യ​ ​സു​ചി​ത്ര​യ്ക്കു​ണ്ടാ​ക്കി​യ​ ​സ്പെ​ഷ്യ​ൽ​ ​ചി​ക്ക​ൻ​ ​ക​റി​യു​ടെ​ ​പാ​ച​ക​ക്കൂ​ട്ട് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലൂ​ടെ​ ​മോ​ഹ​ൻ​ലാ​ൽ​ ​പ​ങ്കു​വ​ച്ച​ത് ​അ​ടു​ത്തി​ടെ​യാ​ണ്.​ ​സെ​ലി​ബ്രി​റ്റി​ക​ളു​ൾ​പ്പെ​ടെ​ ​എ​ത്ര​യെ​ത്ര​ ​പേ​രാ​ണ് ​ആ​ ​പാ​ച​ക​ക്കൂ​ട്ട് ​പ​ക​ർ​ത്തി​യ​തും​ ​പ​രീ​ക്ഷി​ച്ച​തും.
പ്രി​യ​പ്പെ​ട്ട​വ​രെ​ല്ലാം​ ​പ്രി​യ​താ​ര​ത്തെ​ ​വി​ശേ​ഷി​പ്പി​ക്കാ​ൻ​ ​വി​സ്മ​യ​മെ​ന്ന​ ​വാ​ക്ക് ​ക​ട​മെ​ടു​ക്കു​ന്ന​തി​ന്റെ​ ​കാ​ര​ണ​വും​ ​അ​താ​ണ്.
ചെ​ന്നൈ​യി​ലെ​ ​വീ​ട്ടി​ലാ​യി​രു​ന്നു​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​മോ​ഹ​ൻ​ലാ​ൽ​ ​ഓ​ണ​മാ​ഘോ​ഷി​ച്ച​ത്;​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും​ ​സ​ഹാ​യി​ക​ൾ​ക്കു​മൊ​പ്പം.
ഇ​ത്ത​വ​ണ​ ​പൃ​ഥ്വി​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ്രോ​ ​ഡാ​ഡി​യു​ടെ​ ​ഹൈ​ദ​രാബാദി​ലെ​ ​ലൊ​ക്കേ​ഷ​നി​ലാ​യി​രി​ക്കും​ ​താ​രം​ ​ഓ​ണ​മാ​ഘോ​ഷി​ക്കു​ന്ന​ത്.
ആ​ശീ​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ബ്രോ​ ​ഡാ​ഡി​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷം​ ​ആ​ശീ​ർ​വാ​ദി​ന് ​വേ​ണ്ടി​ ​ജീ​ത്തു​ ​ജോ​സ​ഫ്ഒ​രു​ക്കു​ന്ന​ 12​t​h​ ​M​A​N​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ദൃ​ശ്യം​ ​സീ​രീ​സി​ന് ​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ലും​ ​ജീത്തു​ ​ജോ​സ​ഫും​ ​ഒ​ന്നി​ക്കു​ന്ന​ ​ഈ​ ​ത്രി​ല്ല​റി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ഓ​ണം​ ​ക​ഴി​ഞ്ഞ് ​ഇ​ടു​ക്കി​യി​ലും​ ​പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി​ ​ആ​രം​ഭി​ക്കും.​ ​മോ​ഹ​ൻ​ലാ​ൽ​ ​-​ ജീത്തു​ ​ജോ​സ​ഫ് ​ടീ​മി​ന്റെ​ ​റാം​ ​എ​ന്ന​ ​ചി​ത്രം​ ​പൂ​ർ​ത്തി​യാ​കാ​നു​ണ്ട്.​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ​ ​ചി​ത്ര​ത്തി​ന്റെ​ ​അ​ടു​ത്ത​ ​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണം​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​ ​അ​ക​ന്നാ​ലു​ട​ൻ​ ​തു​ട​ങ്ങാ​നാ​ണ് ​തീ​രു​മാ​നം. കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​ ​കാ​ര​ണം​ ​പ​ല​ ​ത​വ​ണ​ ​റി​ലീ​സ് ​മാ​റ്റി​വ​ച്ച​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്രം​ ​മ​രക്കാ​ർ​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹ​ത്തി​ന്റെ​ ​വ​ര​വി​നാ​യി​ ​ആ​രാ​ധ​ക​ർ​ ​ആ​വേ​ശ​പൂ​ർ​വം​ ​കാ​ത്തി​രി​ക്കു​ക​യാ​ണ്.​ ​ആ​ശീ​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​നി​ർ​മ്മി​ച്ച് ​പ്രി​യ​ദ​ർ​ശ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​രക്കാറി​ന്ശേ​ഷം​ ​ഉ​ദ​യ​കൃ​ഷ്ണ​യു​ടെ​ ​ര​ച​ന​യി​ൽ​ ​ബി.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​റാ​ട്ട് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.