സർക്കാർ ശമ്പളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെ, ചില പൊലീസുകാർ സാധാരണക്കാരോട് കാണിക്കുന്ന സമീപനം വളരെ മോശമാണെന്ന് അരുൺ ​ഗോപി

Friday 30 July 2021 7:34 PM IST

തിരുവനന്തപുരം: ചില പൊലീസുകാർ ഈ നാട്ടിലെ സാധാരണക്കാരോട് കാണിക്കുന്ന സമീപനം വളരെ മോശമാണെന്ന് സംവിധായകൻ അരുൺ ​ഗോപി. സർക്കാർ നൽകുന്ന ഓണ ബോണസിന് ഖജനാവ് നിറയ്ക്കാൻ ആണ് ഈ പിടിച്ചുപറിയും അഴിഞ്ഞാട്ടവും കാട്ടുന്നതെങ്കിൽ, ഇതൊന്നുമില്ലാത്ത ഒരു നേരത്തിന്റെ വിശപ്പിനു വഴികാണാൻ തെരുവിൽ അലയുന്നവന്റെ ആളൽ കൂടി പരിഗണിക്കുക! ഈ കൊവിഡ് കാലത്തു സർക്കാർ ശമ്പളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നിയന്ത്രണങ്ങളുടെ പേരിൽ പൊലീസുകാർ സാധാരണക്കാരോട് മോശമായി പെരുമാറുകയും അനാവശ്യമായി പിഴചുമത്തുന്നതുമായ ആരോപണങ്ങൾ സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉയരുന്നതിനിടെയാണ് അരുൺ ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്.

അരുൺ ​ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നല്ലവരായ പോലീസ് സുഹൃത്തുക്കളെ ക്ഷമിക്കുക!! നിങ്ങളിൽ പെടാത്തവരായ പോലീസുകാർ ഈ നാട്ടിലെ സാധാരണക്കാരോട് കാണിക്കുന്ന സമീപനം വളരെ മോശമാണ്!! സർക്കാർ നൽകുന്ന ഓണ ബോണസ്സിന് ഖജനാവ് നിറയ്ക്കാൻ ആണ് ഈ പിടിച്ചുപറിയും അഴിഞ്ഞാട്ടവും കാട്ടുന്നതെങ്കിൽ, ഇതൊന്നുമില്ലാത്ത ഒരു നേരത്തിന്റെ വിശപ്പിനു വഴികാണാൻ തെരുവിൽ അലയുന്നവന്റെ ആളൽ കൂടി പരിഗണിക്കുക!! ഈ കോവിഡ് കാലത്തു സർക്കാർ ശമ്പളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെ!!!

Advertisement
Advertisement