സൗ​ജ​ന്യ​ ​വാ​ക്സി​ൻ​ ​ ന​ൽ​കാ​ൻ​ ​ന​ഗ​ര​സഭ

Saturday 31 July 2021 12:44 AM IST

മ​ണ്ണാ​ർ​ക്കാ​ട്:​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​ന​ഗ​ര​വാ​സി​ക​ൾ​ക്ക് ​സൗ​ജ​ന്യ​മാ​യി​ ​കൊ​വി​ഡ് ​വാ​ക്സി​ൻ​ ​വി​ത​ര​ണം​ ​ചെ​യ്യു​മെ​ന്ന​ ​പ്ര​ഖ്യാ​പ​നം​ ​ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി​ ​മ​ണ്ണാ​ർ​ക്കാ​ട് ​ന​ഗ​ര​സ​ഭ.​ ​സ​ർ​ക്കാ​ർ​ ​ത​ല​ത്തി​ൽ​ ​സൗ​ജ​ന്യ​മാ​യി​ ​വാ​ക്സി​ൻ​ ​ന​ൽ​കു​മെ​ന്നു​ള്ള​ ​തീ​രു​മാ​നം​ ​വ​രു​ന്ന​തി​ന് ​മു​മ്പേ​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​മാ​ൻ​ ​ഫാ​യി​ദ​ ​ബ​ഷീ​ർ​ ​ജ​ന​കീ​യ​ ​കൂ​ട്ടാ​യ്മ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സൗ​ജ​ന്യ​ ​വാ​ക്സി​ൻ​ ​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഇ​തി​നാ​യി​ ​സം​ഘാ​ട​ക​ ​സ​മി​തി​യും​ ​രൂ​പീ​ക​രി​ച്ച് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ക്കു​ക​യും​ ​ചെ​യ്തു.​ ​പ​ദ്ധ​തി​യു​മാ​യി​ ​സ​ഹ​ക​രി​ക്കാ​ൻ​ ​മു​ന്നോ​ട്ട് ​വ​ന്ന​ ​സ്ഥാ​പ​ന​ ​ഉ​ട​മ​ക​ളും​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​ക​ളു​മാ​യി​ ​ ​ച​ർ​ച്ച​​ ​ന​ട​ത്തി​യ​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ 500​ ​പേ​ർ​ക്ക് ​പൂ​ർ​ണ​മാ​യും​ ​സൗ​ജ​ന്യ​മാ​യി​ ​വാ​ക്സി​ൻ​ ​ന​ൽ​കു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട് ​സി.​വി.​ആ​ർ​ ​ആ​ശു​പ​ത്രി​യാ​ണ് ​ന​ഗ​ര​സ​ഭ​യ്ക്ക് ​വേ​ണ്ടി​ ​ഇ​ത് ​ന​ട​പ്പാ​ക്കു​ന്ന​ത്.​ ​

Advertisement
Advertisement