20 കിലോ കഞ്ചാവ് എക്സൈസ് വഴിക്കടവിൽ പിടികൂടി
നിലമ്പൂർ: പച്ചക്കറിയുമായി എത്തിയ വാനിൽ കടത്തിയ 20 കിലോ കഞ്ചാവ് എക്സൈസ് വഴിക്കടവിൽ പിടികൂടി. കാടാമ്പുഴ പാലക്കത്തൊടിക മുഹമ്മദ് റാഫി (29), പുത്തൻപുരയ്ക്കൽ സനൽ കുമാർ (29) എന്നിവർ പിടിയിലായി. വൈകിട്ട് നാലോടെ ആനമറിയിലെ എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്ലാസ്റ്റിക് കൂടുകളിൽ നിറച്ച കഞ്ചാവ് വാനിൽ ഒളിപ്പിച്ച നിലയിലായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എസ്. പ്രദീപ് കുമാർ, അസി. സർക്കിൾ ഇൻസ്പെക്ടർ ടി. ഷിജുമോൻ, ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ വി.പി. ജയപ്രകാശ്, പ്രിവന്റീവ് ഓഫീസ ർ ഹംസ, പി. അശോക്, സിവിൽ എക്സൈസ് ഓഫീസർമാരായ സച്ചിൻദാസ്, സുരേഷ് ബാബു, വിനീത്, അഖിൽ ദാസ്, കെ. ജംഷീദ്, രാജേഷ്, ഡ്രൈവർ പ്രദീപ് കുമാർ എന്നിവരടങ്ങുന്ന എക്സൈസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്