അഞ്ചൽ സെന്റ് ജോൺസിന് നൂറ് ശതമാനം
Saturday 31 July 2021 12:46 AM IST
അഞ്ചൽ: സി.ബി.എസ്.ഇ പ്ളസ് ടു പരീക്ഷയിൽ അഞ്ചൽ സെന്റ് ജോൺസ് സ്കൂളിന് നൂറു ശതമാനം വിജയം. പരീക്ഷ എഴുതിയ 107 വിദ്യാർത്ഥികളിൽ 96 പേർ ഡിസ്റ്റിംഗ്ഷനും
11 പേർ ഫസ്റ്റ് ക്ലാസും നേടി. 13 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. സയൻസ് വിഭാഗത്തിൽ 500 ൽ 484 മാർക്ക് തേടിയ രേഷ്മ വർഗീസും എസ്.അനുഗ്രഹയും കോമേഴസ് വിഭാഗത്തിൽ 500 ൽ 491 മാർക്കു നേടിയ സോജാ ബിജുവും സ്കൂൾ ടോപ്പറായി.