അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്‌കൂളിന് 100 ശതമാനം വിജയം

Saturday 31 July 2021 12:49 AM IST

അഞ്ചൽ : സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയിൽ അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്‌കൂളിലെ കുട്ടികൾ 100ശതമാനം വിജയം നേടി..പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ 8 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി. കൊവിഡ് സാഹചര്യത്തിലും മികച്ച വിജയം നേടിയ കുട്ടികളെ ചെയർമാൻ ഡോ. വി.കെ. ജയകുമാർ, സെക്രട്ടറി ഡോ. ശബരീഷ്, പ്രിൻസിപ്പൽ എം.എസ്. ബിനിൽ കുമാർ എന്നിവർ അഭിനന്ദിച്ചു.