ഉച്ചഭക്ഷണ ഫണ്ടിൽ ക്രമക്കേട്: അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു

Saturday 31 July 2021 12:01 AM IST

പാലക്കാട്: പത്തിരിപ്പാല ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഉച്ചഭക്ഷണ ഫണ്ട് ക്രമക്കേടിൽ ആരോപണ വിധേയനായ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. നിലവിൽ കൂനത്തറ ജി.വി.എച്ച്.എസ്.എസിൽ ജോലി ചെയ്യുന്ന പി.പ്രശാന്തിനെയാണ് വെള്ളിയാഴ്ച ഡി.ഡി.ഇ പി.കൃഷ്ണൻ സസ്‌പെൻഡ് ചെയ്തത്. 2013 മുതൽ 2018വരെ ഉച്ചഭക്ഷണ പദ്ധതി ഫണ്ടിൽനിന്ന് 25 ലക്ഷം രൂപയുടെ അഴിമതി നടന്നെന്ന പരാതിയിൽ കഴിഞ്ഞദിവസം സംസ്ഥാന എസ്‌.സി–എസ്.ടി കമ്മിഷൻ അംഗം എസ്.അജയകുമാറിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടന്നിരുന്നു. പദ്ധതിയുടെ ചുമതലക്കാരാനായിരുന്നു പ്രശാന്ത്. വ്യാജബില്ലുകൾ ഉപയോഗിച്ച് തുക പിൻവലിച്ചും ഹർത്താൽ ദിനത്തിൽപോലും ഭക്ഷണം, പാൽ എന്നിവ വിതരണം ചെയ്തതായി രേഖയുണ്ടാക്കിയുമാണ് തട്ടിപ്പ് നടത്തിയത്.